NEWS
നീറ്റിൽ ചർച്ചയാകാമെന്ന് അമിത് ഷാ; എഫ്‍സിആർഐ ബിൽ ജെപിസിക്ക് വിട്ടു; മെസ്സി വിവാദം സമഗ്രമായി അന്വേഷിക്കണം– ഇന്നത്തെ പ്രധാന വാർത്തകള്‍

നീറ്റ് വിഷയത്തിൽ ചർച്ചയാകാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതും വിവാദമായ എഫ്‍സിആർഐ ഭേദഗതി ബിൽ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടതുമാണ് ഇന്നത്തെ വാർത്താ തലക്കെട്ടുകൾ. മെസിയേയും ടീമിനേയും കേരളത്തിലെത്തിക്കാൻ സ്‌പോണ്‍സര്‍ നല്‍കിയെന്നു പറയപ്പെടുന്ന 126 കോടി രൂപയുടെ മുഴുവന്‍ സ്രോതസ്സും അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതും വാർത്തായായി. എയർഇന്ത്യ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച സംഭവത്തിൽ പൈലറ്റ് ഉറക്കമരുന്ന് കഴിച്ചിരുന്നുവെന്ന വാർത്തയും പ്രാധാന്യം നേടി. എൻഎസ്എസിൽ സ്വജനപക്ഷപാതമെന്ന മുൻ മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ ആരോപണങ്ങൾക്ക് എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ മറുപടി നൽകിയതും ശ്രദ്ധയേമായ വാർത്തയായി. ഇന്നത്തെ പ്രധാന വാർത്തകളറിയാം. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഉച്ചയ്ക്കുശേഷം സഭ ചേർന്നപ്പോൾ, നീറ്റ് വിഷയത്തിലെ വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട പൊലീസ് നടപടികളെക്കുറിച്ച് ഇപ്പോൾ ചർച്ചയാകാമെന്ന് മന്ത്രി കിരൺ റിജിജു സഭയെ അറിയിച്ചു. എന്നാൽ നീറ്റ് വിഷയത്തോടൊപ്പം അയോധ്യ ക്ഷേത്രത്തിലെ സാമ്പത്തിക തട്ടിപ്പും ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബഹളത്തെ തുടർന്ന് സഭ പിരിഞ്ഞു. നാളെ രാവിലെ സഭ ചേരും. അമിത്ഷാ ഇന്നും സഭയിലെത്തിയില്ല. എന്നാൽ, നീറ്റ് വിഷയത്തിൽ ചർച്ചയ്ക്ക് തയാറാണെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ സ്പീക്കറെ അറിയിച്ചു.എൻഎസ്എസിൽ സ്വജനപക്ഷപാതമെന്ന മുൻ മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ ആരോപണങ്ങൾക്കു മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. എല്ലാ സ്ഥാനങ്ങളും നഷ്ടപ്പെട്ട ശേഷമാണു ഗണേഷ് കുമാറിന്റെ ആരോപണങ്ങളെന്നും ജനാധിപത്യം ഇല്ലെന്നു പറയുന്നവർക്കു കേസ് കൊടുക്കാമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. അയാളുടെ മറ്റു കാര്യങ്ങളെക്കുറിച്ചു താൻ പ്രതികരിക്കാനില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പ്രതികരിച്ചു.
Fashion ⏭️


