NEWS
ഉദയനിധിയെ തഞ്ചാവൂരിലെത്തിച്ച് പൊലീസ്; സൗജന്യ യാത്രയ്ക്ക് സ്ത്രീകൾ തള്ളുന്നതിൽ മന്ത്രിക്ക് പരിഭവം – വായിക്കാം പ്രധാന വാർത്തകൾ

കോട്ടയം ∙ തമിഴ്നാട് മുഖ്യമന്ത്രി വിജയ്, നടി തൃഷ എന്നിവർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തി എന്ന പരാതിയിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് ഇന്നത്തെ പ്രധാന വാർത്തയായി. മഴക്കെടുതിയിൽപെട്ടവരെ ഒരു അടിസ്ഥാന സൗകര്യവും ഒരുക്കാതെ സർക്കാർ ക്യാംപുകളിൽ പാർപ്പിച്ചിരിക്കുകയാണെന്നു സിപിഎം. അതേസമയം നാളെയും വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. 20 പെട്രോൾ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ പ്രതിഷേധ സമരം നടത്തിയതും ദേശീയതലത്തിൽ പ്രധാന സംഭവമായി. കാശ് വേണ്ടാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന ഗതാഗത മന്ത്രി സി.പി. ജോണിന്റെ പ്രസ്താവനയും വിവാദമായി. ഇന്നത്തെ പ്രധാന വാർത്തകൾ വായിക്കാംകസ്റ്റഡിയിലെടുത്ത തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് തഞ്ചാവൂരിലെത്തിച്ചു. രാവിലെ 11 മണിയോടെ ചെന്നൈയിൽ നിന്നും ആരംഭിച്ച യാത്ര എട്ടു മണിക്കൂറോളം എടുത്താണ് തഞ്ചാവൂരിൽ എത്തിയത്മഴക്കെടുതിയില്‍പെട്ടവരെ ഒരു അടിസ്ഥാന സൗകര്യവും ഒരുക്കാതെ സര്‍ക്കാര്‍ ക്യാംപുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നു കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇതു സംബന്ധിച്ച് നിരവധി പരാതികളാണ് ജനങ്ങളില്‍നിന്നു ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Fashion ⏭️


