NEWS
വർഷങ്ങളോളം ബ്രൗൺ ഷുഗറിന് അടിമ, ദിവസവും ആറുവട്ടം വരെ ലഹരി കുത്തിവച്ചു; യുവാവിന്റെ വെളിപ്പെടുത്തൽ

വർഷങ്ങളോളം ബ്രൗൺ ഷുഗറിന് അടിമയായിരുന്നയാൾ, ദിവസവും ആറുവട്ടം വരെ ലഹരി കുത്തിവച്ചു ശീലിച്ചയാൾ, മാരകലഹരിയെ സ്വയം അതിജീവിക്കാൻ കഴിഞ്ഞ അവിശ്വസനീയകഥ ‘മനോരമ’യോടു വെളിപ്പെടുത്തുന്നു… എന്റെ പേരിവിടെ വെളിപ്പെടുത്തുന്നില്ല. പേരിനേക്കാൾ എന്റെ ജീവിതകഥയാണു നിങ്ങളുടെ ജീവിതത്തിൽ പ്രസക്തമാകാൻ പോകുന്നത്. ഞാൻ എട്ടു വർഷത്തോളം ബ്രൗൺ ഷുഗറിന് അടിമയായിരുന്നു. ദിവസവും ആറുവട്ടം വരെ സ്വയം ലഹരി കുത്തിവച്ചിരുന്നു. ലഹരിക്ക് വേണ്ടി 40 ദിവസം മാത്രം പ്രായമുള്ള സഹോദരിയുടെ ആഭരണം മോഷ്ടിച്ചു നാടുവിട്ടു. 44 കിലോഗ്രാം മാത്രം ഭാരമുള്ള ദുർബല ശരീരവുമായി മൂന്നുവട്ടം മരണത്തെ മുഖാമുഖം കണ്ടു.വീടിനടുത്തു വഴിയോരത്തു തമ്പടിച്ചിരുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടത്തിൽ ചേർന്നതിൽ നിന്നാണെന്റെ ജീവിതം വഴിമാറുന്നത്. 11–ാം വയസ്സിൽ സ്കൂളിൽപോക്ക് നിർത്തി. സ്കൂളിൽ പോകുന്നു എന്ന പേരിൽ വീട്ടിൽ നിന്നിറങ്ങും, ഇവരുടെ കൂടെ സിഗരറ്റ് പങ്കുവച്ചു വലിച്ചു നടക്കും. 13 വയസ്സായപ്പോൾ അതിലൊരാൾ കഞ്ചാവ് ബീഡി തന്നു. അതായിരുന്നു വഴിത്തിരിവ്. കഞ്ചാവ് വാങ്ങാൻ ചെറിയ തോതിൽ മോഷണം തുടങ്ങി. അതു തികയാതെ വന്നപ്പോൾ കഞ്ചാവു വിൽപന തുടങ്ങി. 16 വയസ്സായപ്പോൾ സുഹൃത്താണു ബ്രൗൺഷുഗർ ഉപയോഗിക്കാൻ തന്നത്.ഒരേയൊരു ദിവസം ലഹരിയില്ലാതെ പിടിച്ചു നിൽക്കാനവർ എനിക്കു മനോബലം നൽകി. ലഹരിവിമോചന ചികിത്സയ്ക്കു ശേഷം മുംബൈയിലെ ജിടി ആശുപത്രിയിൽ നിന്നു പുറത്തിറങ്ങുമ്പോൾ ഉടുത്തിരുന്ന പൈജാമയും കുർത്തയും ഒരു തോർത്തും സോപ്പും മാത്രമായിരുന്നു കയ്യിലാകെ ഉണ്ടായിരുന്നത്. ഫുട്പാത്തിൽ തോർത്ത് വിരിച്ചുറങ്ങിയ നാളുകളിൽ നർക്കോട്ടിക്സ് അനോണിമസ് കൂട്ടായ്മയിലെ ഒരു സന്നദ്ധ പ്രവർത്തകൻ ഒരു പുതപ്പുമായെത്തി. മറ്റൊരു ദിവസം മറ്റൊരു പ്രവർത്തകൻ 30 രൂപ ദിവസക്കൂലിക്കു ചെറിയ ജോലി വാഗ്ദാനം ചെയ്തു. ‘ഇന്നത്തെ ദിവസം ലഹരിയില്ലാതെ കടന്നുപോകുക’ എന്നതായിരുന്നു ഓരോ ദിവസത്തെയും മന്ത്രം.
Fashion ⏭️


