NEWS

തൃശൂർ കോൾപ്പാടത്ത് ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി, മൂന്നുപേർ നീന്തി രക്ഷപ്പെട്ടു

തൃശൂർ : തൃശൂർ നെടുപുഴയിൽ കോൾപ്പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി. നെടുപുഴ മല്ലിത്തറ കടവിൽ പാടത്ത് വളർത്തിയിരുന്ന മീനുകൾക്ക് തീറ്റ കൊടുക്കാൻ ബോട്ടിൽ കോൾപ്പാടത്തേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. അഞ്ചുപേരാണ് ബോ ട്ടിൽ ഉണ്ടായിരുന്നത്. പാടത്തിന് നടുവിൽ വച്ച് ബോട്ട് മുങ്ങി. മൂന്നുപേർ നീന്തിക്കയറി. കാണാതായ രണ്ടുപേർക്കായി ഫയർഫോഴ്സ് തെരച്ചിൽ തുടരുകയാണ്. പ്രദേശത്ത് ശക്തമായ മഴ തുടരുന്നത് രക്ഷപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വെളിച്ചക്കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. സുനി എന്ന വ്യക്തിയാണ് മീൻ വളർത്തുന്നതിനായി കോൾപ്പാടം പാട്ടത്തിനെടുത്തിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരം.


Source link
NEWS

Read News

Read News✅

Back to top button