NEWS

തിരുവേഗപ്പുറയിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം; അപകടം വെള്ളിയാഴ്ച രാത്രിയിൽ


പട്ടാമ്പി ∙ തിരുവേഗപ്പുറയിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. എടപ്പലം അമ്പാടി കുന്നത്ത് അനിൽകുമാർ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വളാഞ്ചേരി ഭാഗത്തു നിന്ന് വന്ന ലോറി അനിൽകുമാർ സഞ്ചരിച്ചിരുന്ന സ്കൂട്ടിയിൽ ഇടിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അപകടത്തെ തുടർന്ന് പാതയിൽ ഏറെനേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു. കൊപ്പം പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.


Fashion ⏭️

Back to top button