NEWS

മിസോറിയിൽ നിന്ന് ഔദ്യോഗിക പ്രതിനിധിസംഘം തിരുവനന്തപുരത്തേക്ക്: തലസ്ഥാനത്തിന് ‘യുഎസ് സ്റ്റൈൽ മേക്ക്ഓവർ’, ഒറ്റക്കെട്ടായി ‘മലയാളി മേയർമാർ’


ഹൂസ്റ്റൺ∙ തിരുവനന്തപുരം നഗരവും ടെക്സസിലെ മിസോറി സിറ്റിയും തമ്മിൽ സഹോദരനഗര ബന്ധം സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾക്ക് തുടക്കമായി. തിരുവനന്തപുരം മേയർ വി.വി. രാജേഷും മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടും ഇതുസംബന്ധിച്ച് ചർച്ച നടത്തി.ഹൂസ്റ്റൺ മെട്രോപൊളിറ്റൻ മേഖലയിലെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നാണ് മിസോറി സിറ്റി. മികച്ച നഗരാസൂത്രണം, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, ഗുണമേന്മയുള്ള പൊതുസേവനങ്ങൾ, വൈവിധ്യമാർന്ന ജനസമൂഹം എന്നിവ കൊണ്ട് ശ്രദ്ധേയമായ നഗരമാണിത്. ടെക്സസിലെ പ്രധാന സാമ്പത്തിക മേഖലകളിലൊന്നായ ഹൂസ്റ്റണുമായി അടുത്ത ബന്ധമുള്ള മിസോറി സിറ്റി ആരോഗ്യരംഗം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, വ്യാപാരം തുടങ്ങിയ മേഖലകളിലും വളർച്ച കൈവരിച്ചുവരുന്ന നഗരമാണ്.നിർമിതബുദ്ധി (AI) മേഖലയിലും തിരുവനന്തപുരം–മിസോറി സിറ്റി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്തു. നഗരവികസനം, സാങ്കേതികവിദ്യ, പൊതുസേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കൽ, സ്മാർട്ട് സിറ്റി ആശയങ്ങൾ, നിക്ഷേപ അവസരങ്ങൾ തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണം വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.


Fashion ⏭️

Back to top button