NEWS
ആഡംബര വില്ലയും ഫ്ലാറ്റുകളും, ഭൂമി; തെലങ്കാനയിലെ പൊലീസ് ഉദ്യോഗസ്ഥൻ സമ്പാദിച്ചത് 300 കോടിയോളം രൂപയുടെ സ്വത്ത്

ഹൈദരാബാദ് ∙ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തെലങ്കാന ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡിഎസ്പി) ശങ്കറെഡ്ഡി ഭീം റെഡ്ഡിയെ തെലങ്കാന ആന്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. വീട്ടിലും, ബന്ധുക്കളുടെയും കൂട്ടാളികളുടെയും വീടുകളിലും നടത്തിയ വിപുലമായ റെയ്ഡുകൾക്ക് ശേഷമാണ് ഇബ്രാഹിംബാഗിലെ വസതിയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ജൂലൈ 2ന് തെലങ്കാനയിലും കർണാടകയിലുമായി 16 കേന്ദ്രങ്ങളിൽ ആന്റി കറപ്ഷൻ ബ്യൂറോ ഒരേസമയം പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്. 300 കോടിയോളം രൂപയുടെ അനധികൃത സ്വത്ത് ഡിഎസ്പി സമ്പാദിച്ചിട്ടുണ്ടെന്നാണ് വിവരം. കണ്ടെത്തിയ പ്രധാന സ്വത്തുക്കൾ
Source link


