NEWS

വൻ പ്രഖ്യാപനങ്ങളുമായി വിജയ്: ഒരു കുടുംബത്തിന് 3 സൗജന്യ ഗ്യാസ് സിലിണ്ടർ; സ്ത്രീകള്‍ക്ക് കൂടുതൽ ബസുകളിൽ സൗജന്യ യാത്ര


ചെന്നൈ∙ തമിഴ്നാട്ടിൽ വൻ ജനക്ഷേമപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി.ജോസഫ് വിജയ്. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങൾക്ക് ഒരു വർഷം മൂന്ന് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന് വിജയ് നിയമസഭയിൽ പറഞ്ഞു. ‘അന്നപൂർണി സൂപ്പർ സിക്സ്’ എന്നുപേരിട്ട പദ്ധതി 2027-ലെ പൊങ്കൽ മുതൽ നിലവിൽ വരും. ഏകദേശം 1.30 കോടി കുടുംബങ്ങൾക്ക് ഇത് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തൽ. പദ്ധതിപ്രകാരം മൂന്ന് എൽപിജി സിലിണ്ടറുകൾ വാങ്ങാൻ ആവശ്യമായ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറും. പദ്ധതിക്ക് പ്രതിവർഷം ഏകദേശം 4,000 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ. 


Fashion ⏭️

Back to top button