NEWS

സെക്കന്റ് ക്ലാസ് പാസഞ്ചറെന്ന് വിളിക്കരുത് : സുപ്രീംകോടതി

ന്യൂ‌‌ഡൽഹി: യാത്രക്കാരെ ‘സെക്കന്റ് ക്ലാസ് പാസഞ്ചർ’ എന്ന് വിളിക്കരുതെന്ന് റെയിൽവേയ്‌ക്ക് നി‌ർദ്ദേശം നൽകി സുപ്രീംകോടതി. കോച്ചിൽ എഴുതി വച്ചോളു. പക്ഷെ യാത്രക്കാരെ ആ മട്ടിൽ അഭിസംബോധന ചെയ്യരുത്. ഭരണഘടന ഉറപ്പുനൽകുന്ന അന്തസോടെയുള്ള ജീവിതത്തിന് വിരുദ്ധമാകും അത്തരം പരാമർശമെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോൽ, എൻ. കോട്ടീശ്വ‌ർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ട്രെയിനുകളിലെ തിക്കും തിരക്കും നിയന്ത്രിക്കാനും നടപടിയെടുക്കണം. ഓടുന്ന ട്രെയിനുകളിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് ജീവൻ നഷ്‌ടപ്പടുന്ന സംഭവങ്ങൾ വർദ്ധിക്കുന്നത് ചൂണ്ടിക്കാട്ടിയാണിത്. മദ്ധ്യപ്രദേശിൽ 2015ൽ ഓടുന്ന ട്രെയിനിൽ നിന്നു വീണ് മരണമടഞ്ഞയാളുടെ ഭാര്യയ്‌ക്ക് 8 ലക്ഷം രൂപ നഷ്‌ടപരിഹാരം അനുവദിച്ചു കൊണ്ടാണ് നി‌ർദ്ദേശങ്ങൾ.

Read News ⏭️

Back to top button