CINEMA

നെ​ടു​ങ്ക​ണ്ടം മി​റാ​ക്കി​​ളിൽ ഇ​ന്ദ്ര​ജി​ത്തും

മോ​ഹ​ൻ​ലാ​ൽ​ ​നാ​യ​ക​നാ​യി​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​നെ​ടു​ങ്ക​ണ്ടം​ ​മി​റാക്കി​ൾ ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഇ​ന്ദ്ര​ജി​ത്തും.​ ​ചി​ത്ര​ത്തി​ൽ​ ​നി​ർ​ണാ​യ​ക​ ​വേ​ഷ​ത്തി​ൽ​ ​ആ​ണ് ​ഇ​ന്ദ്ര​ജി​ത്ത് ​എ​ത്തു​ന്ന​ത്.​ ​ആ​സി​ഫ് ​അ​ലി​ ​ആ​ണ് ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം.​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​മോ​ഹ​ൻ​ലാ​ലി​നൊ​പ്പം​ ​ഇ​ന്ദ്ര​ജി​ത്ത് ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​ഛോ​ട്ടാ​ ​മും​ബൈ,​ ​ഫ്ളാ​ഷ്,​ ​ബാ​ബ​ ​ക​ല്യാ​ണി,​ ​ട്വ​ന്റി​ ​ട്വ​ന്റി,​ ​റാം,​ ​ര​സം,​ ​ലൂ​സി​ഫ​ർ,​ ​എ​മ്പു​രാ​ൻ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ൽ​ആ​ണ് ​അ​ഭി​ന​യി​ച്ച​ത്.​ ​ന​വാ​ഗ​ത​നാ​യ​ ​കി​ര​ൺ​ജോ​സി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ക​യാ​ണ് ​ഇ​ന്ദ്ര​ജി​ത്ത്.​ ​ഇൗ​ ​ചി​ത്ര​ത്തി​ൽ​ ​ഇ​ന്ദ്ര​ജി​ത്തി​ന്റെ​ ​ഭാ​ര്യ​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ​ന​‌​ട​നും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​സി​ദ്ധാ​ർ​ത്ഥ് ​ഭ​ര​ത​ന്റെ​ ​ഭാ​ര്യ​ ​സു​ജി​ന​ ​ശ്രീ​ധ​ര​ൻ​ ​ആ​ണ്.​ ​മ​ക​ന്റെ​ ​വേ​ഷ​ത്തി​ൽ​ ​സ​ന്ദീ​പ് ​പ്ര​ദീ​പ് ​ആ​ണ്.​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​ഒ​റ്റ​ക്കൊ​മ്പ​ൻ,​ ​ലി​ജോ​ ​പെ​ല്ലി​ശേ​രി​യു​ടെ​ ​ബോ​ളി​വു​ഡ് ​അ​ര​ങ്ങേ​റ്റ​ ​ചി​ത്രം​ ​ദി​ൽ​കാ​ഷി​ ​എ​ന്നി​വ​യാ​ണ് ​അ​ണി​യ​റ​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ഇ​ന്ദ്ര​ജി​ത്ത് ​ചി​ത്ര​ങ്ങ​ൾ.​ ​ഇ​ന്ദ്ര​ജി​ത്തി​ന്റെ​ 100​-ാം​ ​സി​നി​മ​യാ​യ​ ​കാ​ല​ന്റെ​ ​ത​ങ്ക​ക്കു​ടം​ ​ചി​ത്രീ​ക​ര​ണ​ ​ഘ​ട്ട​ത്തി​ലാ​ണ്.​ ​പ്ര​ശാ​ന്ത് ​വ​ർ​മ്മ​ ​സി​നി​മാ​റ്റി​ക് ​യൂ​ണി​വേ​ഴ്സി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ജ​യ് ​ഹ​നു​മാ​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലും​ ​ഇ​ന്ദ്ര​ജി​ത്ത് ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​ ​ഋ​ഷ​ഭ് ​ഷെ​ട്ടി​ ​ടൈ​റ്റി​ൽ​ ​ക​ഥാ​പാ​ത്ര​മാ​യി​ ​എ​ത്തു​ന്ന​ ​ചി​ത്രം​ ​തെ​ലു​ങ്കി​ലെ​ ​പ്ര​മു​ഖ​ ​നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​മൈ​ത്രി​ ​മൂ​വി​ ​മേ​ക്കേ​ഴ്സ് ​ആ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​തെ​ലു​ങ്കി​ൽ​ ​ഇ​ന്ദ്ര​ജി​ത്ത് ​അ​ഭി​ന​യി​ക്കു​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​ചി​ത്രം​ ​ആ​ണ് ​ജ​യ് ​ഹ​നു​മാ​ൻ​ .
2009​ ​ൽ​ ​വി.​കെ.​ ​പ്ര​കാ​ശ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​കാ​വ്യാ​സ് ​ഡ​യ​റി​ ​ആ​ണ് ​ഇ​ന്ദ്ര​ജി​ത്തി​ന്റെ​ ​തെ​ലു​ങ്ക് ​അ​ര​ങ്ങേ​റ്റ​ ​ചി​ത്രം.


Business ⏭️

Back to top button