NEWS
കാമുകന്റെ വിവാഹത്തിൽ മനംനൊന്ത് ആത്മഹത്യ; മരണനാന്തര ചടങ്ങ് കാമുകന്റെ ജന്മനാട്ടിൽ നടത്തണമെന്നും താലി വേണമെന്നും യുവതി

മുംബൈ ∙ എട്ടുവർഷം നീണ്ട പ്രണയത്തിനൊടുവിൽ കാമുകൻ മറ്റൊരാളെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നതിൽ മനംനൊന്ത് ആന്ധ്രാപ്രദേശ് സ്വദേശിയായ ഐടി ജീവനക്കാരി മുംബൈയിൽ ജീവനൊടുക്കി. ഗുണ്ടൂർ ജില്ല സ്വദേശിനിയായ കീർത്തി (26) ആണ് മുംബൈയിലെ പേയിങ് ഗസ്റ്റ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്. പ്രകാശം ജില്ലയിലെ പൊണ്ടൂർ ഗ്രാമവാസിയായ സായ് സുമന്തുമായി കീർത്തി എട്ട് വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ സുമന്തിന്റെ വീട്ടുകാർ മറ്റൊരു യുവതിയുമായി ഇയാളുടെ വിവാഹം നിശ്ചയിച്ചതോടെ കീർത്തി കടുത്ത മാനസിക വിഷമത്തിലായി. ഇതാണ് ജീവനൊടുക്കാൻ കാരണമായത്.തന്റെ മരണാനന്തര ചടങ്ങുകൾ കാമുകന്റെ ജന്മനാട്ടിൽ നടത്തണമെന്നും ഭൗതികശരീരത്തിൽ താലി ചാർത്തണമെന്നും കീർത്തി ആത്മഹത്യാക്കുറിപ്പിൽ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. മുംബൈയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾ മൃതദേഹം നേരെ പ്രകാശം ജില്ലയിലെ പൊണ്ടൂരിലുള്ള കാമുകന്റെ വീട്ടിലെത്തിച്ചു. തുടർന്ന് മൃതദേഹവുമായി വീട്ടുകാരും ബന്ധുക്കളും ചേർന്ന് അവിടെ പ്രതിഷേധം സംഘടിപ്പിച്ചു.
Fashion ⏭️


