NEWS

ആയുധങ്ങൾ തീരും, അടിയും തിരിച്ചടിയും നിർത്തി ട്രംപും ഇറാനും; യുക്രെയ്നെ വെറുതെ വിടില്ലെന്ന് അരഗ്ച്ചി, തുറക്കുമോ പുതിയ പോർമുഖം?, എണ്ണവില ഇടിഞ്ഞു


ആയുധങ്ങൾ തീർന്നു പോകുമെന്ന മുന്നറിയിപ്പിനു പിന്നാലെ തൽക്കാലം ഇറാനിലെ ആക്രമണം നിർത്തി യുഎസ്. പിന്നാലെ അടിയില്ലെങ്കിൽ തിരിച്ചടിയുമില്ലെന്ന് ഇറാൻ പ്രതികരിച്ചത് രാജ്യാന്തര വിപണികൾക്ക് ആശ്വാസമായി. എന്നാൽ യുക്രെയ്ൻ സേന ഇറാൻ കപ്പലിനെ ആക്രമിച്ചതും ഇതിന് ഇറാൻ തിരിച്ചടി നൽ‍കുമെന്ന് ഭീഷണി മുഴക്കിയതും നിക്ഷേപകരെ വീണ്ടും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. യുഎസ് കേന്ദ്രങ്ങളെ ആക്രമിക്കാൻ ഇറാന് റഷ്യൻ ഉപഗ്രഹങ്ങളുടെ പിന്തുണ ലഭിച്ചെന്ന യുക്രെയ്ൻ ആരോപണവും ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാക്കി. ഇറാന്റെ പോർമുന യുക്രെയ്നിലേക്ക് കൂടി നീണ്ടാൽ വലിയ സംഘർഷത്തിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. ചെങ്കടലിൽ ഹൂതികളുടെ ഭീഷണിയും നിലനിൽക്കുന്നുണ്ട്.ഇതിനിടയിൽ ക്രൂഡോയിൽ വില അഞ്ചു ശതമാനത്തോളം ഇടിഞ്ഞു. ഓഹരി വിപണികൾ കുതിക്കാനുള്ള ഒരുക്കത്തിൽ. ഏഷ്യൻ വിപണികൾ നേട്ടത്തിലായി. സ്വർണവില ഒരു ശതമാനത്തോളം ഉയർന്നു. അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണനയ യോഗം ഇനി നിർണായകമാകും. നാളെ തുടങ്ങുന്ന യോഗത്തിന്റെ തീരുമാനം ബുധനാഴ്ച പ്രഖ്യാപിക്കും.ഉപദേശകർ തന്നെ പറഞ്ഞു.


Fashion ⏭️

Back to top button