NEWS
‘കൊലവിളികളും ബലാത്സംഗ ഭീഷണികളും കേൾക്കുന്നു’; വെളിപ്പെടുത്തലുമായി മനോജ് തിവാരിയുടെ മകൾ

മുംബൈ ∙ തന്റെ പിതാവിന്റെ രാഷ്ട്രീയ-സാമൂഹിക നിലപാടുകളുടെ പേരിൽ തനിക്ക് കൊലവിളികളും ബലാത്സംഗ ഭീഷണികളും വരെ ലഭിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടനും രാഷ്ട്രീയക്കാരനുമായ മനോജ് തിവാരിയുടെ മകളും ഗായികയുമായ റിതി തിവാരി, പ്രശസ്തനായ ഒരു പൊതുവ്യക്തിയുടെ മകളെന്ന നിലയിൽ താൻ അനുഭവിക്കുന്ന കടുത്ത സമ്മർദങ്ങളെ കുറിച്ച് ‘ബിഗ് ബോസ് 20’ൽ സംസാരിക്കുകയായിരുന്നു റിതി. ‘‘ഞാൻ എന്ത് പറഞ്ഞാലും അത് മനോജ് തിവാരിയുടെ മകൾ പറഞ്ഞതായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. എപ്പോഴും എനിക്ക് മേൽ ഇരട്ടി സമ്മർദ്ദമുണ്ട്. അദ്ദേഹത്തിന്റെ മകളായതിന്റെ പേരിൽ എനിക്ക് കൊലവിളികളും ബലാത്സംഗ ഭീഷണികളും ലഭിക്കുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളെല്ലാം അദ്ദേഹത്തിന്റെ അഭിപ്രായങ്ങളായാണ് ആളുകൾ കാണുന്നത്’’ –റിതി പറഞ്ഞു.
Fashion ⏭️


