NEWS
‘മന്ത്രിമാർ സാധാരണക്കാരെ കൊഞ്ഞണം കുത്തുന്നു; ദുരൂഹത നിറഞ്ഞ സർക്കാർ, ജനീഷ് നീറോ ചക്രവർത്തി’

കൊല്ലം∙ മന്ത്രിമാരുടെ വിദേശ യാത്രകളെ വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം. സാധാരണ ആളുകളെ നോക്കി കൊഞ്ഞണം കുത്തുന്ന സമീപനമാണ് മന്ത്രിമാർ സ്വീകരിക്കുന്നതെന്നും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാർ ഇങ്ങനെയാണോ ആകേണ്ടതെന്നും ചിന്ത ചോദിച്ചു. കൊല്ലത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ. ‘‘മന്ത്രിമാരുടെ യാത്രകളെ സ്പോൺസേഡ് യാത്രയെന്ന് ഒരു കൂസലുമില്ലാതെ മുഖ്യമന്ത്രി പറയുന്നു. ദുരൂഹത നിറഞ്ഞ സർക്കാരായി കേരളത്തിലെ യുഡിഎഫ് സർക്കാർ മാറുന്നു. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർ സ്വീകരിക്കേണ്ട സമീപനമാണോ ഇവർ സ്വീകരിക്കുന്നത്? സ്പോൺസർമാരാൽ നയിക്കപ്പെടുന്ന, സ്പോൺസർഷിപ്പുകളിൽ മുന്നോട്ടു പോകുന്ന സർക്കാർ. ശതകോടീശ്വരന്മാർക്കും കോർപറേറ്റുകൾക്കും വേണ്ടിയുള്ള സർക്കാർ. സ്പോൺസർമാർ ആരെന്ന് സർക്കാർ വെളിപ്പെടുത്തണം. അത്രത്തോളം വിശാലമനസ്സുള്ള സ്പോൺസർമാർ ഉണ്ടെങ്കിൽ സാധാരണക്കാർക്ക് പവർകട്ടിൽ ഇൻവെർട്ടർ സ്പോൺസർ ചെയ്യിപ്പിക്കാൻ കഴിയുമോ? ജനങ്ങളെ അധിക്ഷേപിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാരിന്റേത്’’– ചിന്ത പറഞ്ഞു.
Fashion ⏭️




