NEWS

മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്പൈസ്ജെറ്റ്; കൊച്ചിയിൽ ദുരിതത്തിലായി യാത്രക്കാർ: പ്രതിഷേധം


കൊച്ചി∙ കൊച്ചിയിൽനിന്നുള്ള വിമാനം മുന്നറിയിപ്പില്ലാെത വീണ്ടും റദ്ദാക്കി സ്പൈസ്ജെറ്റ്. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഫുജൈറയിലേക്കു പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണു മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. ഇതോടെ രാവിലെ മുതൽ കാത്തിരുന്ന യാത്രക്കാർ കടുത്ത ദുരിതത്തിലായി. രാവിലെ 11.45 ന് പുറപ്പെടേണ്ടിയിരുന്ന എസ്ജി 081 വിമാനമാണ് കാരണങ്ങളൊന്നും പറയാതെ റദ്ദാക്കിയിരിക്കുന്നത്. നേരത്തെ, ഈ വിമാനം രാത്രി 9.40 ന് പുറപ്പെടുന്ന രീതിയിൽ പുനഃക്രമീകരിച്ചിരുന്നു. എന്നാൽ വൈകിട്ടോടെ റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. ഇതു സംബന്ധിച്ചു വിമാനക്കമ്പനിയോ വിമാനത്താവള അധികൃതരോ വിശദീകരണം പുറത്തിറക്കിയിട്ടില്ല. നേരത്തെ, വിമാനം മുടങ്ങുന്നതിന് സ്പൈസ്ജെറ്റ് നിരത്തിയ കാരണങ്ങൾ കൊച്ചി വിമാനത്താവള (സിയാൽ) അധികൃതർ അധികൃതർ നിരാകരിച്ചിരുന്നു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്പൈസ്ജെറ്റ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതും വൈകുന്നതും പതിവായിരിക്കുകയാണ്. മോശം കാലാവസ്ഥ കാരണമാണ് മുൻ ദിവസങ്ങളിൽ സർവീസ് തടസ്സപ്പെട്ടതെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. എന്നാൽ മറ്റു വിമാന സർവീസുകൾക്കൊന്നും തടസ്സമില്ലായിരുന്നുവെന്ന് കൊച്ചി വിമാനത്താവള അധികൃതർ വ്യക്തമാക്കിയതോടെ സ്പൈസ്ജെറ്റിന്റെ വിശദീകരണം തെറ്റാണെന്ന് ബോധ്യമായി.


Fashion ⏭️

Back to top button