NEWS

ചേന്തി അനിൽ മാപ്പ് അർഹിക്കുന്നു; മുഖ്യമന്ത്രി സഹായിക്കണമെന്ന് ശിവഗിരി മഠാധിപതി


തിരുവനന്തപുരം ∙ ഈ വർഷത്തെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചേന്തിയിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ ആരെയും ദുഃഖിപ്പിക്കുന്നതാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റും ശിവഗിരി മഠം അധ്യക്ഷനുമായ സ്വാമി സച്ചിദാനന്ദ. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാൻ ആർക്കും അവകാശമില്ലെന്നും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പാർട്ടി നേതാവ് എന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും വി.ഡി. സതീശനോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടാണ് ചേന്തി അനിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ സമീപിക്കാൻ ധൈര്യം കാണിച്ചതെന്ന് കാണണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.ജയന്തി ദിനത്തിൽ മുഖ്യമന്ത്രിക്ക് സ്വാഭാവികമായും തിരക്കേറിയ നിരവധി പരിപാടികളുണ്ടായിരുന്നു. ചെമ്പഴന്തിയിൽ വൈകിട്ട് 6.30ന് നിശ്ചയിച്ചിരുന്ന പരിപാടിയിൽ മുഖ്യമന്ത്രി ആറുമണിക്ക് മുമ്പുതന്നെ എത്തി സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. ചേന്തിയിലെ ഗുരുഭക്തർക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യം വലിയ സന്തോഷവും സംതൃപ്തിയും നൽകുന്നതായിരുന്നു.


Fashion ⏭️

Back to top button