NEWS

‘ഒന്നാം തീയതി വാടക കൊടുക്കണം; രാഷ്ട്രീയ പാർട്ടി വക്താക്കൾക്ക് ശമ്പളമില്ല’: ബിജെപിയിൽനിന്ന് രാജിവച്ചതിൽ ഷെഹ്സാദ് പൂനാവാല


ന്യൂഡൽഹി∙ ബിജെപിയിൽനിന്ന് രാജിവച്ചതിനു പിന്നിൽ സാമ്പത്തികവും വ്യക്തിപരവുമായ കാരണങ്ങളെന്ന് ഷെഹ്സാദ് പൂനാവാല. ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ വക്താക്കൾക്കു ശമ്പളം നൽകുന്നില്ലെന്നും തനിക്കു മുന്നോട്ടുപോകാൻ ബുദ്ധിമുട്ടായതിനാലാണ് സംഘടനയിൽനിന്നു രാജിവച്ചതെന്നും ബിജെപി മുൻ ദേശീയ വക്താവായ ഷെഹ്സാദ് പൂനാവാല എൻഡിടിവിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.‘‘എനിക്ക് വാടക കൊടുക്കണം. ഞാൻ ബിജെപിയിൽനിന്നാണെന്നു പറഞ്ഞാൽ എന്റെ വീട്ടുടമ വാടക ഒഴിവാക്കി തരില്ല. അദ്ദേഹം എല്ലാ ഒന്നാം തീയതിയും വാടക ചോദിക്കും. രാഷ്ട്രീയ പാർട്ടികൾ പ്രവർത്തകർക്കു പണം തരുന്നില്ല.’’ – പൂനാവാല പറഞ്ഞു. അതേസമയം, ബിജെപിയോടും പ്രധാനമന്ത്രിയുടെ വീക്ഷണങ്ങളോടുമുള്ള പ്രതിബദ്ധത ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.


Fashion ⏭️

Back to top button