NEWS

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ആർഎസ്എസ് സ്ത്രീകളെ സംഘടിപ്പിക്കുന്നു; ഇടപെടണമോ? സിപിഎമ്മിൽ ആശയക്കുഴപ്പം


തിരുവനന്തപുരം ∙ ആർഎസ്എസിനെ നേരിടാൻ ക്ഷേത്രക്കമ്മിറ്റികൾ വഴി സിപിഎം ഇടപെടണമെന്ന് കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. കൊല്ലം സംസ്ഥാന സമ്മേളനത്തിൽ ഇക്കാര്യത്തിലെടുത്ത തീരുമാനം നടപ്പാക്കണമെന്നാണു നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തിന്റെ അവലോകന റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ, ക്ഷേത്രക്കമ്മിറ്റികളിൽ പാർട്ടി നേരിട്ടു പങ്കാളിത്തം വഹിക്കണമെന്നല്ല, അനുഭാവികളായ വിശ്വാസികൾ വഴി ഇടപെടണമെന്നാണു സംസ്ഥാന സമ്മേളനം തീരുമാനിച്ചതെന്നു നേതാക്കളിൽ ഒരുവിഭാഗം പറയുന്നു.സിപിഎമ്മിനെ സംബന്ധിച്ച് എക്കാലവും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുള്ള വിഷയമാണിത്. പാർട്ടി അംഗങ്ങളുടെ ഇടപെടൽ ക്ഷേത്രങ്ങളിൽ എവിടെ വരെയാകാം എന്നതിലാണു നേതാക്കൾക്കും ഘടകങ്ങൾക്കും വ്യക്തതക്കുറവ്. ക്ഷേത്രവും ഈശ്വരവിശ്വാസവുമായി ബന്ധപ്പെട്ടു നിൽക്കരുതെന്നതായിരുന്നു മുൻപ് സിപിഎമ്മിന്റെ നിലപാട്. നേതാക്കളുടെ ക്ഷേത്രസന്ദർശനം പോലും പാർട്ടിയിൽ വിമർശനത്തിന് ഇടയാക്കിയിരുന്നു. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ആർഎസ്എസ് പ്രവർത്തനം വ്യാപിപ്പിക്കുകയും ബിജെപി രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുകയും ചെയ്തതോടെ നിലപാടിൽ മാറ്റം വന്നു. ക്ഷേത്ര കമ്മിറ്റികളിൽ പാർട്ടി ഇടപെടാൻ തുടങ്ങി. ഇതു കുറെക്കൂടി ശക്തമാക്കണമെന്ന തീരുമാനമാണു കൊല്ലം സമ്മേളനത്തിലുണ്ടായത്.


Fashion ⏭️

Back to top button