LIFESTYLE
2012-ൽ ബുക്ക് ചെയ്ത ഫ്ലാറ്റ് ലഭിക്കുക 2032-ൽ: സംരംഭകന് കിട്ടിയത് 20 വർഷത്തെ ‘പണി’; ഫ്ലാറ്റ് വാങ്ങുമ്പോൾ ഈ 6 കാര്യങ്ങൾ മറക്കരുത്

സ്വന്തമായി ഒരു വീട് എന്നത് ഏതൊരു മനുഷ്യന്റെയും വലിയ സ്വപ്നങ്ങളിലൊന്നാണ്. എന്നാൽ ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരു വസ്തു വാങ്ങുക എന്നത് പലപ്പോഴും ദീർഘവും അനിശ്ചിതത്വങ്ങൾ നിറഞ്ഞതുമായ ഒരു വലിയ പരീക്ഷണത്തിന്റെ തുടക്കം മാത്രമായി മാറുന്നു. നിർമാണത്തിലെ അനാവശ്യ കാലതാമസം, നിയമപരമായ തർക്കങ്ങൾ, പകുതിവഴിയിൽ മുടങ്ങിപ്പോയ പ്രോജക്ടുകൾ എന്നിവ ഉപഭോക്താക്കളുടെ ജീവിതവും സമ്പാദ്യവും സമാധാനവും കവരുന്ന കാഴ്ചയാണ് നാം കാണുന്നത്. ഈ ദുരവസ്ഥ സാധാരണക്കാരെ മാത്രമല്ല, ആഗോളതലത്തിൽ ശ്രദ്ധേയരായ കോടീശ്വരന്മാരായ സംരംഭകരെപ്പോലും ബാധിക്കുന്നു. ഹോട്ട്മെയിലിന്റെ സഹസ്ഥാപകനായ പ്രമുഖ ഇന്ത്യൻ-അമേരിക്കൻ സംരംഭകൻ സബീർ ഭാട്ടിയ വെളിപ്പെടുത്തിയ സ്വന്തം അനുഭവമാണ് ഇപ്പോൾ ചർച്ചാവിഷയം. ഇന്ത്യയിൽ താൻ ബുക്ക് ചെയ്ത ഒരു അൾട്രാ-ലക്ഷ്വറി അപ്പാർട്മെന്റ് സ്വന്തമാക്കാൻ അദ്ദേഹം ഒരു പതിറ്റാണ്ടിലേറെയായി കാത്തിരിക്കുകയാണ്, ഇനിയും ഒരു പതിറ്റാണ്ട് കൂടി കാത്തിരിക്കണമെന്നാണ് നിർമാതാക്കൾ പറയുന്നത്. ∙ 20 വർഷത്തെ കാത്തിരിപ്പ് സമൂഹമാധ്യമമായ എക്സിലൂടെയാണ് സബീർ ഭാട്ടിയ തന്റെ കയ്പേറിയ അനുഭവം പങ്കുവച്ചത്. 2012-ലാണ് അദ്ദേഹം ഇന്ത്യയിൽ ഒരു ആഡംബര അപ്പാർട്മെന്റ് ബുക്ക് ചെയ്യുന്നത്. ഇന്ത്യ സന്ദർശിക്കുമ്പോഴൊക്കെ തനിക്ക് താമസിക്കാൻ സുരക്ഷിതവും പ്രീമിയവുമായ ഒരു ഇടം എന്ന ലക്ഷ്യത്തോടെയായിരുന്നു അത്. എന്നാൽ, ആ പ്രോജക്ട് പിന്നീട് നിരവധി വിവാദങ്ങളിലും തിരിച്ചടികളിലും നാടകീയമായ നിയമക്കുരുക്കുകളിലും പെട്ടുപോവുകയായിരുന്നു. ഒടുവിൽ, 2032–ൽ മാത്രമേ അപ്പാർട്മെന്റിന്റെ കൈവശാവകാശം ലഭിക്കൂ എന്നാണ് ഇപ്പോൾ അദ്ദേഹത്തെ അറിയിച്ചിരിക്കുന്നത്.‘ഒരു യുവാവായിരിക്കെ, ഇന്ത്യയിൽ ഒരു വീട് വേണമെന്ന ആഗ്രഹത്തോടെയാണ് ഞാൻ 2012-ൽ ഈ അപ്പാർട്മെന്റ് ബുക്ക് ചെയ്തത്. എന്നാൽ ഈ പ്രോജക്ട് ഒട്ടനവധി പ്രതിസന്ധികളിലൂടെ കടന്നുപോയി. 2032–ൽ മാത്രമേ എനിക്ക് ഇതിന്റെ ഉടമസ്ഥാവകാശം ലഭിക്കൂ എന്നാണ് ഇപ്പോൾ പറയുന്നത്. ഈ 20 വർഷത്തെ നീണ്ട കാത്തിരിപ്പ് എപ്പോഴെങ്കിലും മൂല്യവത്താകുമോ? ഒടുവിൽ ഇതിന്റെ താക്കോൽ കയ്യിൽ കിട്ടുമ്പോഴേക്കും താൻ ഒരു വൃദ്ധനായി മാറിയിരിക്കുമെന്നും’ അദ്ദേഹം ആശങ്കപ്പെടുന്നു.∙ സമൂഹമാധ്യമത്തിലെ പ്രതികരണങ്ങൾ സബീർ ഭാട്ടിയയ്ക്ക് ഇത്രയും നീണ്ട കാലയളവാണെങ്കിലും ഒരു കൃത്യമായ തീയതിയെങ്കിലും ലഭിച്ചല്ലോ എന്നാണ് പലരും ആശ്ചര്യപ്പെടുന്നത്. കാരണം, ഇന്ത്യയിലുടനീളമുള്ള ലക്ഷക്കണക്കിന് സാധാരണക്കാരായ ഉപഭോക്താക്കൾ തങ്ങളുടെ ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ മുടങ്ങിപ്പോയ ഇത്തരം ഭവന പദ്ധതികളിൽ കുടുങ്ങി, എന്ന് വീട് കിട്ടുമെന്ന ഒരു ഉറപ്പുമില്ലാതെ അനിശ്ചിതമായി കാത്തിരിക്കുകയാണ്.ബാങ്ക് വായ്പയുടെ പ്രതിമാസ ഗഡുക്കൾ അടയ്ക്കുന്നതിനൊപ്പം തന്നെ വാടകവീട്ടിൽ താമസിച്ച് വാടകയും നൽകേണ്ടി വരുന്ന സാധാരണക്കാരുടെ ഇരട്ട സാമ്പത്തിക ബാധ്യത പലരും കമന്റുകളിലൂടെ പങ്കുവച്ചു. നിർമാതാക്കളുടെ പക്കൽ പണം മുഴുവൻ നൽകിയിട്ടും ഒന്നും നിർമിക്കാതെ വഞ്ചിച്ചതിനെത്തുടർന്ന് നാഷനൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ ഉൾപ്പെടെയുള്ള നിയമവഴികളിലും പാപ്പരത്ത നടപടികളിലും കുടുങ്ങിക്കിടക്കുന്ന നിരവധി കേസുകൾ ഉപഭോക്താക്കൾ ചൂണ്ടിക്കാണിക്കുന്നു. ഒരേ ഫ്ലാറ്റ് തന്നെ ഒന്നിലധികം പേർക്ക് വിൽക്കുക, തർക്ക ഭൂമിയിൽ നിർമാണം നടത്തുക തുടങ്ങിയ തട്ടിപ്പുകളും റിയൽ എസ്റ്റേറ്റ് മേഖലയിലെ കരിനിഴലുകളാണ്. ശക്തമായ നിയമ പരിഷ്കാരങ്ങളും ഡെവലപ്പർമാരുടെ കൃത്യമായ ഉത്തരവാദിത്തവും ഉറപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു.∙ ഫ്ലാറ്റ് വാങ്ങുമ്പോൾ ചതിക്കപ്പെടാതിരിക്കാൻ… ഭാട്ടിയയുടെ അനുഭവം ഒരു പാഠമാക്കി, റിയൽ എസ്റ്റേറ്റ് തട്ടിപ്പുകളിൽ നിന്നും കാലതാമസങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഒരു ഫ്ലാറ്റ് അല്ലെങ്കിൽ വസ്തു വാങ്ങുമ്പോൾ ഉപഭോക്താക്കൾ നിർബന്ധമായും ചില കാര്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക.
Cinema ⏭️


