NEWS

ഒടുവിൽ കേന്ദ്രം സമ്മതിച്ചു; ബിഎസ്–3 വാഹനത്തിന് ഇ20 പെട്രോൾ കേടുവരുത്താം, എളുപ്പത്തിൽ മാറ്റാമെന്ന് ഗഡ്കരി


ന്യൂഡൽഹി ∙ ഇ20 പെട്രോൾ ഉപയോഗിച്ചാൽ ബിഎസ്-3 വാഹനഭാഗങ്ങൾക്ക് കേടുവരാമെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചു. 2005 ഏപ്രിൽ ഒന്നിനും 2016 നും ഇടയിൽ നിർമിച്ച ബിഎസ്-3 വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗിക്കുമ്പോൾ ചില റബർ ഭാഗങ്ങളും എൻജിൻ ഗാസ്‌കറ്റുകളും മാറ്റേണ്ടി വന്നേക്കാമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ അറിയിച്ചു. അതേസമയം, പതിവ് സർവീസിങ്ങിനിടെ ഈ ഭാഗങ്ങൾ എളുപ്പത്തിൽ മാറ്റാമെന്നും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.ഇ20 പെട്രോൾ ഉപയോഗിച്ചാൽ മൈലേജ് കുറയുമെന്ന ആശങ്കയ്ക്കും മന്ത്രി മറുപടി നൽകി. ഇന്ധനം മാത്രമല്ല, ഡ്രൈവിങ് ശൈലി ഉൾപ്പെടെയുള്ള മറ്റു പല ഘടകങ്ങളും മൈലേജിനെ സ്വാധീനിക്കുന്നുണ്ടെന്ന് വാഹന നിർമാതാക്കളും ടെസ്റ്റിങ് ഏജൻസികളും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഐഐപി ഡെറാഡൂൺ, സിയാം, ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായി നടത്തിയ പഠനത്തിൽ ഇ20 ഉപയോഗിക്കുന്നതിനായി എൻജിനിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇ20 ഇന്ധനം ഡ്രൈവിങ്ങിനെ ദോഷകരമായി ബാധിക്കില്ല. ബിഎസ്–3 വാഹനങ്ങൾക്കു മാത്രമാണ് അൽപമെങ്കിലും പ്രയാസം ഉണ്ടാകുകയെന്നും ഗഡ്കരി പറഞ്ഞു.


Fashion ⏭️

Back to top button