CINEMA

സൂര്യ- ടി.ജെ. ജ്ഞാനവേൽ ചിത്രം ചെന്നൈയിൽ ആരംഭിച്ചു

വിശ്വനാഥ് ആന്റ് സൺസ് ഒാഡിയോ ലോഞ്ച് ആഗസ്റ്ര് 2ന്

സൂര്യയെ നായകനാക്കി ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം ചെന്നൈയിൽ പുരോഗമിക്കുന്നു. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ നിർമ്മിക്കുന്ന ചിത്രത്തിൽ കയാദു ലോഹർ ആണ് നായിക. ഇതാദ്യമായാണ് സൂര്യയുമായി ഇന്ത്യൻ സിനിമയിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് കൈകോർക്കുന്നത്. കെജിഎഫ്, കാന്താര, സലാർ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിൽ പുതിയ ബോക്സ് ഓഫീസ് നാഴികക്കല്ലുകൾ സൃഷ്ടിച്ചതാണ് ഹോംബാലെ ഫിലിംസ്.ഇതാദ്യമായാണ് സൂര്യയും കായാദു ലോഹറും ഒരുമിക്കുന്നത്. ജയ് ഭീമിലൂടെ ദേശീയ ശ്രദ്ധ നേടിയ സംവിധായകൻ ടി.ജെ. ജ്ഞാനവേലിനൊപ്പം സൂര്യ വീണ്ടും ഒന്നിക്കുന്നതാണ് ഏറ്റവും വലിയ പ്രത്യേകത . സായ് അഭ്യങ്കർ ആണ് സംഗീതം, എസ്.ആർ. കതിർ ഛായാഗ്രഹണവും കെ. കതിർ പ്രൊഡക്ഷൻ ഡിസൈനും , ഫിലോമിൻ രാജ് എഡിറ്റിംഗും നിർവഹിക്കുന്നു. അതസേമയം സൂര്യ ചിത്രം വിശ്വനാഥ് ആന്റ് സൺസ് ഒാഡിയോ ലോഞ്ച് ആഗസ്റ്റ് 2ന് കോയമ്പത്തൂരിൽ നടക്കും. ആഗസ്റ്റ് 14ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജു ആണ് നായിക. ലക്കി ഭാസ്കറിന്റെ വൻ വിജയത്തിനുശേഷം വെങ്കി അട് ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം രവീണ ടണ്ടൻ,​ രാധിക ശരത് കുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.


Business ⏭️

Back to top button