NEWS

എംസി റോഡിലും തോട്ടുവ റോഡിലും വാഹനാപകടങ്ങളിൽ 2 മരണം


കുറവിലങ്ങാട് (കോട്ടയം) ∙ എംസി റോഡിലും തോട്ടുവ റോഡിലും ഉണ്ടായ വാഹന അപകടങ്ങളിൽ രണ്ട് പേർ മരിച്ചു. എംസി റോഡിൽ കാളികാവ് പള്ളിയുടെ സമീപം ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു കാണക്കാരി പഞ്ചായത്തിലെ ലൈബ്രേറിയൻ കളത്തൂർ പള്ളിയുടെ സമീപം തെക്കേ കല്ലാലിക്കുന്നേൽ ടോംസൺ ജോർജ് (50) മരിച്ചു. സംസ്കാരം നാളെ വൈകിട്ട് കളത്തൂർ സെന്റ് മേരീസ് പള്ളിയിൽ.ഇന്നു 12 നായിരുന്നു അപകടം. കുറവിലങ്ങാട് നിന്നും വെമ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ടോംസൺ സഞ്ചരിച്ചിരുന്ന ബൈക്കും എതിർദിശയിൽ വന്ന തിരുവനന്തപുരം-തൃശൂർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റും കൂട്ടിയിടിക്കുകയായിരുന്നു. പരേതരായ ജോർജ്-പെണ്ണമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സിറിയക്, പോൾസൺ.


Fashion ⏭️

Back to top button