കടലിൽ മാത്രമല്ല ചാകര, പുഴകളിൽ കരിമീനും കൊഞ്ചും വരാലും നിറയുന്നു

കുട്ടനാടൻ കൊഞ്ച്
കോഴിക്കോട്: കരിമീനും കൊഞ്ചും വരാലും നിറഞ്ഞ് കേരളത്തിലെ പുഴകൾ. സാധാരണക്കാരുടെ ഇഷ്ടവിഭവമായ ശുദ്ധജലമത്സ്യങ്ങളുടെ ലഭ്യതയിൽ 22,546 ടണ്ണിന്റെ വർദ്ധനവാണ് കഴിഞ്ഞ സാമ്പത്തിക വർഷമുണ്ടായത്.ഫിഷറീസ് വകുപ്പിന്റെ കണക്കിൽ 2024-25 സാമ്പത്തിക വർഷം 280187 ടൺ ലഭിച്ച സ്ഥാനത്ത് 2025-26 ൽ 302733 ടണ്ണായി ഉയർന്നു.
പത്തനംതിട്ട ജില്ലയാണ് സംസ്ഥാനത്ത് മുന്നിൽ. 20104 ടണ്ണിന്റെ വർദ്ധന. 11264 ടൺ ലഭിച്ച സ്ഥാനത്ത് 31368 ആയി ഉയർന്നു. വരാലാണ് കൂടുതലും ഉത്പാദിപ്പിക്കപ്പെട്ട മത്സ്യം. 5037 ടൺ ആയിരുന്നത് കഴിഞ്ഞ വർഷം 9159 ടൺ ആയി ഉയർന്നു. ഏതാനും വർഷമായി ലഭ്യതയിൽ വൻ ഇടിവുണ്ടായിരുന്ന വരാൽ തിരിച്ചു വരവിന്റെ പാതയിലാണ്. കൊഞ്ചിന്റെ ലഭ്യത 35663 ടൺ ആയിരുന്നത് 39654 ആയി ഉയർന്നു. ഉൾനാടൻ മത്സ്യങ്ങളിൽ മുഴു, പരൽ, കരിമീൻ, കടുക്ക, തിലോപ്പിയ, കോര, പൂമീൻ, രോഹു എന്നിവയുടെ ലഭ്യതയിൽ വർദ്ധന ഉണ്ടായപ്പോൾ കട്ല, ഞണ്ട്, കണമ്പ് എന്നിവ കുറഞ്ഞിട്ടുണ്ട്. കയറ്റുമതി സാദ്ധ്യത ഏറിയ മുന്തിയ ഇനം കരിമീൻ പോലുള്ള മത്സ്യങ്ങളുടെ ഉത്പാദവനും കൂടി.
സർക്കാർ ഇടപെടൽ ഫലം കണ്ടു
ചെറുമീന് പിടുത്തം തടയുന്നതിലടക്കം ഫിഷറീസ് വകുപ്പ് സ്വീകരിച്ച നടപടികളുടെ ഫലമായാണ് മത്സ്യ ലഭ്യത കൂടാൻ പ്രധാന കാരണം. കൃത്രിമ പാരുകൾ നിക്ഷേപിച്ച് മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ ഒരുക്കിയതും മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് തടഞ്ഞതും അനുകൂലമായി. ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചതും ശാസ്ത്രീയ കൃഷിരീതികൾ അവലംബിച്ചതും മത്സ്യസമ്പത്ത് വർദ്ധിക്കാനിടയായി. അതേസമയം കാലാവസ്ഥ വ്യതിയാനം ഉത്പാദനം കുറയാൻ കാരണമാകുന്നുണ്ട്.
ലഭിച്ച മീനുകൾ- 2025-26…………..2024-25 (ടണ്ണിൽ)
കൊഞ്ച്……………………..39654………… 35663
വരാൽ…………………………9159………..7369
മുഴു…………………………..13221…………..10666
പരൽ………………………..4820………………2092
കരിമീൻ……………………..4758………………3187
കടുക്ക…………………………3720………………2183
കോര…………………………….1128……………..624
തിലാപ്പിയ……………………..8115 ……………7076
പൂമീൻ……………………………1358…………….990
മനഞ്ഞിൽ…………………..132……………….110
RELATED TOPICS: KERALA, RIVER FISH, KARIMEEN, FRESH WATER PRAWNS, VARAL FISH, PUZHA MEEN CHAKARA
Read News ⏭️


