NEWS
‘ഞാൻ സന്തുഷ്ടൻ’; ഉപവാസം അവസാനിപ്പിച്ച് സോനം വാങ്ചുക്, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ – വിഡിയോ

ന്യൂഡൽഹി ∙ നീറ്റ് പരീക്ഷ ക്രമക്കേടിൽ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു. ഗുരുഗ്രാം മെദാന്ത ആശുപത്രിയിൽ കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചത്. മെദാന്ത ആശുപത്രി കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ ജിതേന്ദ്ര സിങ് സഹായിക്കുന്നതും, ജെ.പി. നഡ്ഡ അദ്ദേഹത്തിന് വെള്ളം നൽകുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോയും ഈ സമയം അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.‘‘എന്റെ ഉപവാസം അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ ഞാൻ കൃതജ്ഞതയുള്ളവനും സന്തുഷ്ടനുമാണ്, നന്ദി’’ – കേന്ദ്രമന്ത്രിമാരുടെ കൈകൾ ചേർത്തുപിടിച്ചുകൊണ്ട് വാങ്ചുക് പറഞ്ഞു. ‘‘ഗീതാഞ്ജലി എപ്പോഴും എന്റെ അരികിലുണ്ടായിരുന്നു. നിന്നോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പകരം എന്റെ വികാരങ്ങൾ പ്രകടിപ്പിക്കുന്നു’’ – സോനം വാങ്ചുക് ഭാര്യയോടായി പറഞ്ഞു.
Fashion ⏭️


