NEWS
സി.എൽ.എ.ടി 2027 ഡിസംബർ 6ന്

ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷയായ കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് (CLAT 2027) ഡിസംബർ ആറിന് ഉച്ച കഴിഞ്ഞ് 2 മുതൽ 4 വരെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. കൺസോർഷ്യം ഒഫ് നാഷണൽ ലാ യൂണിവേഴ്സിറ്റീസ് (NLUs)ന്റെ https://consortiumofnlus.ac.in വഴി
ആഗസ്റ്റ് 3 മുതൽ ഒക്ടോബർ 31 വരെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. ബിരുദ, ബിരുദാന്തര കോഴ്സുകളുടെ നിലവിലുള്ള സിലബസിലോ പരീക്ഷാ രീതിയിലോ മാറ്റുമുണ്ടാകില്ല. കൊച്ചിയിലെ NUALS ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ സി.എൽ.എ.ടി സ്കോർ അടിസ്ഥാനത്തിലാണ് പ്രവേശനം.


