NEWS

‘പുതിയ വിഷയം, വകുപ്പിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നു’: വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ് പ്രഹ്ലാദ് ജോഷി


ന്യൂഡൽഹി∙ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ് പ്രഹ്ലാദ് ജോഷി. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിഷയത്തിൽ സിജെപി (കോക്രോച്ച് ജനത പാർട്ടി) പ്രതിഷേധം കടുപ്പിച്ചതോടെ ഇന്നലെ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചിരുന്നു. രാഷ്ട്രപതി ദ്രൗപദി മുർമു അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. പിന്നാലെയാണ് പ്രഹ്ലാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റത്.പ്രധാനമന്ത്രി നരേന്ദ്രമോദി പൂർണവിശ്വാസത്തോടെയാണ് ഈ ഉത്തരവാദിത്തം ഏൽപ്പിച്ചിരിക്കുന്നതെന്നും വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുകയാണെന്നും ചുമതലയേറ്റടുത്തതിന് പിന്നാലെ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ‘‘ഇന്നലെ ഞാൻ കർണാടകയിലായിരുന്നു. വിവരം അറിഞ്ഞപ്പോൾ രാത്രി തന്നെ ‍ഡൽഹിയിലെത്തി. വകുപ്പിലെ എല്ലാ വിവരങ്ങളും, എടുക്കേണ്ട തീരുമാനങ്ങളും അവലോകനം ചെയ്യുകയാണ്. വകുപ്പിന്റെ പ്രവർത്തനം മനസ്സിലാക്കാൻ ശ്രമിക്കുകയാണ്. ഇന്ന് തുടർച്ചയായ യോഗങ്ങൾ ഉണ്ടായിരുന്നു. എനിക്ക് ഇതൊരു പുതിയ വിഷയമാണ്. ചുമതലയേറ്റതിന് പിന്നാലെ മുതിർന്ന ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ചകളും നടത്തി’’– പ്രഹ്ലാദ് ജോഷി പറഞ്ഞു.


Fashion ⏭️

Back to top button