NEWS
ട്രെയിൻ തട്ടി ഇരുകാലുകളും അറ്റു; അജി ഒടുവിൽ യാത്രയായി

പുനലൂർ: ട്രെയിൻ തട്ടി ഇരുകാലുകളും അറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പത്തേക്കർ ചേരിക്കോണം ഈട്ടിവിള വീട്ടിൽ അജി (39) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി കൊല്ലം- ചെങ്കോട്ട റെയിൽ പാതയിൽ പുനലൂർ പത്തേക്കർ ഭാഗത്തായിരുന്നു യുവാവ് അപകടത്തിൽപ്പെട്ടത്.പുനലൂരിൽ നിന്നും കൊല്ലത്തേക്ക് പോയ മെമു ട്രെയിനാണ് തട്ടിയത്. കൈക്കും കാലുകൾക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ട്രാക്കിന് വശത്തായി കിടന്ന ഇയാളെ പ്രദേശവാസികൾ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു. പുനലൂർ പൊലീസ് മറ്റു നടപടികൾ സ്വീകരിച്ചു. ഭാര്യ: സന്ധ്യ. ആറ് മക്കളുണ്ട്.
Fashion ⏭️


