NEWS

‘ഇതിനെ കണ്ടാൽ പെണ്ണായി തോന്നുമോ’; സീറോ ടിക്കറ്റ് നൽകിയില്ല, പ്രിയദർശിനി കണ്ടക്ടർ അപമാനിച്ചെന്ന് പരാതി

പ്രതീകാത്മക ചിത്രം

കൊച്ചി: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിലെ കണ്ടക്ടർ അപമാനിച്ചെന്ന് വിദ്യാർത്ഥിനിയുടെ പരാതി. ഗുരുവായൂർ-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ യാത്ര ചെയ്തപ്പോഴാണ് വിദ്യാർത്ഥിനിക്ക് ദുരനുഭവമുണ്ടായത്. കണ്ടാൽ പെണ്ണായി തോന്നുന്നില്ലെന്നും സീറോ ടിക്കറ്റ് നൽകില്ലെന്നും കണ്ടക്ടർ പറഞ്ഞതായി പരാതിയിൽ ആരോപിക്കുന്നു. ഇതോടൊപ്പം കണ്ടക്ടർ അസഭ്യം പറഞ്ഞെന്നും പരാതിയിൽ ഉന്നയിക്കുന്നു. പറവൂർ പൊലീസ് സ്റ്റേഷനിലാണ് വിദ്യാർത്ഥിനി പരാതി നൽകിയത്.

ഇതിനെ കണ്ടാൽ പെണ്ണായി തോന്നുമോ എന്ന് കണ്ടക്ടർ യാത്രക്കാരോട് ചോദിക്കുകയും അവരുടെ മുന്നിൽവച്ച് അവഹേളിച്ചെന്നും വിദ്യാർത്ഥിനി പറയുന്നു. നാണക്കേടും മാനസിക ബുദ്ധിമുട്ടുണ്ടാക്കാനും ഇത് കാരണമായെന്നും അതിനാൽ നടപടിയെടുത്ത് തനിക്ക് നീതി ഉറപ്പാക്കണമെന്നും വിദ്യാർത്ഥിനി പരാതിയിൽ ആവശ്യപ്പെട്ടു. യാത്രക്കാരിൽ ചിലരും മോശമായി പെരുമാറിയെന്നും വിദ്യാർത്ഥിനി പറഞ്ഞു. സംഭവത്തിൽ പറവൂർ പൊലീസ് കണ്ടക്ടറെ ഇന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

English Summary

A female student has filed a complaint against a KSRTC Priyadarshini bus conductor in Paravoor, alleging humiliation and abusive language. She claims the conductor questioned her gender appearance, refused a zero ticket, and publicly insulted her on the Guruvayoor-Ernakulam route. Police have summoned the conductor for questioning regarding the incident following the student’s complaint.
RELATED TOPICS: PRIYADARSHINI BUS, BUS CONDUCTOR COMPLAINT, STUDENT HARASSMENT COMPLAINT, KERALA BUS NEWS, CONDUCTOR MISCONDUCT CASE

Read News ⏭️

Back to top button