NEWS
നടിയുടെ ഡീപ്ഫെയ്ക് വിഡിയോകൾ ഇന്റർനെറ്റിൽ; ഗൂഗിളിനും മെറ്റയ്ക്കും എതിരെ താരം കോടതിയിൽ; നിർണായക നീക്കം!

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഡീപ്ഫെയ്ക് വിഡിയോകൾക്കും മോർഫ് ചെയ്ത ചിത്രങ്ങൾക്കുമെതിരെ നിയമപോരാട്ടം നടത്തുകയാണ് ബോളിവുഡ് താരവും ഐപിഎൽ ഫ്രാഞ്ചൈസി ഉടമയുമായ പ്രീതി സിന്റ. ഡിജിറ്റൽ വ്യക്തിത്വവും രൂപവും ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ച് കോടതിയെ സമീപിച്ചിരിക്കുകയാണ് പ്രീതി സിന്റ. സാങ്കേതിക ഭീമന്മാരായ ഗൂഗിൾ, മെറ്റാ, വിവിധ ഡൊമെയ്ൻ റജിസ്ട്രാർമാർ എന്നിവരെയും ഇതിന് പിന്നിൽ പ്രവർത്തിച്ച ‘തിരിച്ചറിയാത്ത’ വ്യക്തികളെയും എതിർകക്ഷികളാക്കിയാണ് താരം സിവിൽ സ്യൂട്ട് ഫയൽ ചെയ്തിരിക്കുന്നത്. യുട്യൂബ്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ ജനപ്രിയ പ്ലാറ്റ്ഫോമുകളിലൂടെ ഇത്തരം വ്യാജ ഉള്ളടക്കങ്ങൾ വൻതോതിൽ പ്രചരിക്കുന്നുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. വ്യക്തിത്വ അവകാശങ്ങളുടെ ലംഘനം
Source link


