NEWS

ചിറകറ്റ് യാത്രാസ്വപ്നങ്ങൾ! സമ്പാദ്യം മുഴുവൻ നൽകിയാൽ പോലും നാട്ടിലെത്താനാകാതെ പ്രവാസികൾ; ഇന്ധനച്ചാർജ് കൂട്ടി വിമാനക്കമ്പനികൾ


അബുദാബി/ ദുബായ്∙ പ്രവാസികൾക്ക് തിരിച്ചടിയായി ഇൻഡിഗോ ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകളിൽ ഫ്യുവൽ ചാർജ് വർധന. ഇന്ന് നിലവിൽ വരുന്ന പുതിയ വർധനയോടെ ഉയർന്ന ടിക്കറ്റ് നിരക്കുമൂലം ബുദ്ധിമുട്ടിയിരുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ യാത്രാസ്വപ്നങ്ങളാണ് വീണ്ടും പ്രതിസന്ധിയിലാകുന്നത്. ഇൻഡിഗോയ്ക്ക് പിന്നാലെ മറ്റ് വിമാനക്കമ്പനികളും ഇന്ധന സർചാർജ് വർധിപ്പിക്കാനുള്ള തീരുമാനത്തിലാണ്.യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷ പശ്ചാത്തലത്തിൽ ജെറ്റ് ഫ്യുവൽ വില കുത്തനെ ഉയരുന്നതാണ് ഫ്യുവൽ ചാർജ് കൂട്ടാൻ കമ്പനികളെ പ്രേരിപ്പിക്കുന്നത്. ഇൻഡിഗോയുടെ ആഭ്യന്തര റൂട്ടുകളിലെ ഫ്യുവൽ ചാർജ് 375 മുതൽ 1,300 രൂപ വരെയും രാജ്യാന്തര റൂട്ടുകളിൽ 1,000 മുതൽ 10,000 രൂപ വരെയുമാണ് ദൂരപരിധി അനുസരിച്ച് വർധിപ്പിക്കുന്നത്. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളവും ഇന്ധന വിലയായതിനാൽ ചെലവുഭാരം പൂർണമായും യാത്രക്കാരിൽനിന്ന് ഈടാക്കാനാണ് സാധ്യത.


Fashion ⏭️

Back to top button