NEWS

മ്യൂസിയം സ്റ്റേഷനിൽ പ്രതികളുടെ ഓണാഘോഷം: ഏഴ് പൊലീസുകാർക്കെതിരെ നടപടി, സ്ഥലംമാറ്റം എആർ ക്യാംപിലേക്ക്


തിരുവനന്തപുരം∙ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ് പൊലീസുകാർക്കെതിരേ നടപടി. ഏഴ് പൊലീസുകാരെയും എആർ ക്യാംപിലേക്കു സ്ഥലംമാറ്റി. സിറ്റി പൊലീസ് കമ്മിഷണർ ഡിജിപിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.ജാമ്യവ്യവസ്ഥകളുമായി ബന്ധപ്പെട്ട് ഒപ്പിട്ടശേഷം പ്രതികളോട് മടങ്ങാൻ പൊലീസ് ആവശ്യപ്പെടേണ്ടതായിരുന്നുവെന്നും എന്നാൽ അതുചെയ്യാതെ ഓണാഘോഷത്തിന് അനുമതി നൽകിയെന്നുമാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. ഓണാഘോഷം സംഘടിപ്പിക്കുന്നതിൽ പൊലീസുകാരും പ്രതികളും തമ്മിൽ ധാരണയുണ്ടായിരുന്നോയെന്നും പൊലീസുകാർ ഇതിന് ഒത്താശ ചെയ്തോയെന്നും തുടരന്വേഷണം നടത്തും. പ്രതികൾ പൊലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.


Fashion ⏭️

Back to top button