NEWS

രാജ്യത്തെ നയിക്കുക ഏഴ് മേഖലകൾ; വികസിത ഇന്ത്യയ്ക്കായി ‘സപ്തധാര’ പ്രതിജ്ഞയെടുത്ത് പ്രധാനമന്ത്രി


ന്യൂഡൽഹി∙ 2047ൽ വികസിത ഇന്ത്യയെന്ന ലക്ഷ്യം കൈവരിക്കാൻ സപ്തധാര പ്രതിജ്ഞയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വളർച്ചയും ഭാവിയും നിർണയിക്കുന്നത് ഏഴു മേഖലകളാണെന്നും ഇവയിൽ ഊന്നിയാകും ഇന്ത്യ വികസനം കൈവരിക്കുകയെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഉത്പാദനം, കൃഷി, സാങ്കേതിക വിദ്യ, കണക്ടിവിറ്റി, പ്രതിരോധം, ഹരിത സമ്പദ്‌ വ്യവസ്ഥയും ബ്ലൂ ഇക്കോണമിയും, സോഫ്റ്റ് പവർ എന്നിവയാണ് സപ്തധാരകൾ എന്നും മോദി പറഞ്ഞു.5). പ്രതിരോധം – പ്രതിരോധ മേഖലയിൽ ആത്മനിർഭരത കൈവരിക്കുകയാണ് അഞ്ചാമത്തെ പ്രതിജ്ഞ. പ്രതിരോധ രംഗത്ത് തദ്ദേശ ഉത്പാദനം വർധിപ്പിക്കും. ഡ്രോൺ സാങ്കേതിക വിദ്യയിലും ഡ്രോൺ വേധ സാങ്കേതിക വിദ്യയിലും ഇന്ത്യ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും ഈ രംഗത്ത് നിക്ഷേപം നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധരംഗത്ത് സ്വയംപര്യാപ്തത നേടണം. 6). ഹരിത സമ്പദ് വ്യവസ്ഥയും ബ്ലൂ ഇക്കോണമിയും– ഹരിത ഊർജ രംഗത്ത് പുതിയ കണ്ടുപിടിത്തങ്ങളുണ്ടാകണം. ഹരിത ഹൈഡ്രജൻ, പുനരുപയോഗിക്കാവുന്ന ഊർജം, എന്നിവയിൽ ഇന്ത്യ ആഗോള നേതൃത്വം കൈവരിക്കണം. ബ്ലൂ ഇക്കോണമിയിൽ വലിയ സാധ്യതയുണ്ട്. ഇന്ത്യയുടെ വളർച്ചയ്ക്ക് ബ്ലൂ ഇക്കോണമി പുതിയ പാത തുറക്കുമെന്നും മോദി പറഞ്ഞു. 7). സോഫ്റ്റ് പവർ– യോഗ, കരകൗശലം, സിനിമ, അനിമേഷൻ, ഗെയിമിങ്, ഡിജിറ്റൽ ഉള്ളടക്കങ്ങൾ എന്നിവ ഉൾപ്പെടെയുള്ള രാജ്യത്തിന്റെ സോഫ്റ്റ് പവർ ആണ് ഏഴാമത്തെ മേഖല. ലോകത്തെ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള വലിയ കഴിവ് ഇന്ത്യയ്ക്കുണ്ട്.


Fashion ⏭️

Back to top button