ജോലി കഴിഞ്ഞ് ഉടൻ എത്താമെന്ന് ഭാര്യയോട് പറഞ്ഞു, പക്ഷേ; സ്വകാര്യ ബസ് ഡ്രൈവർ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഹരീഷ്
കോഴിക്കോട്: സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര ബസ് സ്റ്റാൻഡിനുള്ളിൽ പാർക്ക് ചെയ്തിരുന്ന ബസിലാണ് മൃതദേഹം കണ്ടെത്തിയത്. പേരാമ്പ്രയിൽ-വടകര റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ ഡ്രൈവറായ മോനൂട്ടൻ എന്നറിയപ്പെടുന്ന ഹരീഷ് (40) ആണ് മരിച്ചത്.
ഇന്നലെ രാത്രി ജോലി കഴിഞ്ഞെത്താൻ താമസിച്ചതിനെ തുടർന്ന് രാത്രി പത്തരയോടെ ഭാര്യ ആതിര ഹരീഷിനെ ഫോൺ ചെയ്തിരുന്നു. ഉടനെ വരാമെന്നായിരുന്നു മറുപടി. എന്നാൽ പിന്നീട് വിളിച്ചപ്പോൾ ഫോൺ റിംഗ് ചെയ്തെങ്കിലും എടുത്തില്ല. പുലർച്ചെ 5.45ന് ഹരീഷിന്റെ സഹോദരൻ പ്രജീഷ് അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. ബസിന്റെ ഉ്ലളിൽ പിൻവാതിലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ഹരീഷിനെ കണ്ടെത്തിയത്.
തുടർന്ന് വിവരം അറിഞ്ഞെത്തിയ നാട്ടുകാരും പൊലീസും ചേർന്ന് മൃതദേഹം താഴെയിറക്കി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പേരാമ്പ്ര ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പേരാമ്പ്ര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കിഴക്കയിൽ ശങ്കരന്റെയും ദേവിയുടെയും മകനാണ് ഹരീഷ്. ഹരീഷിന് എൽ പിയിലും യുപിയിലും പഠിക്കുന്ന രണ്ട് പെൺമക്കളുണ്ട്. തന്മയ, ആലിയ എന്നിവരാണ് മക്കൾ. ഹരീഷിന്റെ സഹോദരൻ പ്രജീഷും ബസ് ഡ്രൈവറാണ്.
English Summary
A private bus driver, Hareesh (40), was found dead by hanging inside his bus at Perambra bus stand in Kozhikode. His body was discovered around 5:45 AM by his brother, Prajeesh. Hareesh, who operated on the Perambra-Vadakara route, had failed to return home the previous night. Perambra police have registered a case of unnatural death and commenced an investigation.
RELATED TOPICS: PERAMBRA BUS DRIVER, KOZHIKODE NEWS, PRIVATE BUS DRIVER DEATH, PERAMBRA BUS STAND, SUICIDE
Read News ⏭️


