NEWS
5 നില കെട്ടിടത്തിന്റെ ഉയരം, ഭീമൻ സിലിണ്ടർ ചന്ദ്രനിലേക്ക് കുതിക്കുന്നു, സംഭവിക്കുക വൻ പൊട്ടിത്തെറി! ആ ദൃശ്യം ഭൂമിയിൽ കാണാൻ കഴിയുമോ?

നിയന്ത്രണമില്ലാതെ ബഹിരാകാശത്ത് ഒഴുകിനടക്കുന്ന കൂറ്റൻ മനുഷ്യനിർമിത വസ്തു ചന്ദ്രന്റെ ഉപരിതലത്തിൽ അതിശക്തമായി കൂട്ടിയിടിച്ചേക്കുമെന്ന് റിപ്പോർട്ട്. സ്വകാര്യ ബഹിരാകാശ ഗവേഷണ ഏജൻസിയായ സ്‌പേസ് എക്‌സിന്റെ ‘ഫാൽക്കൺ 9’ റോക്കറ്റിന്റെ മുകൾഭാഗമാണ് ഓഗസ്റ്റ് 5ന് ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങുക. ഏകദേശം അഞ്ച് നില കെട്ടിടത്തിന്റെ ഉയരമുള്ള ഈ റോക്കറ്റ് ഭാഗം, മണിക്കൂറിൽ 5,400 മൈൽ വേഗത്തിലാണ് ചന്ദ്രന്റെ ഉപരിതലത്തിൽ ചെന്നു പതിക്കുക. മൂന്ന് ടൺ ടിഎൻടി സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുന്നതിന് തുല്യമായ പ്രഹരശേഷിയാകും ഈ കൂട്ടിയിടിക്കുണ്ടാവുക എന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നു.∙ എങ്ങനെയാണ് റോക്കറ്റ് ഭാഗം ചന്ദ്രനിലെത്തിയത്?ജ്യോതിശാസ്ത്രജ്ഞരുടെ നിഗമനപ്രകാരം, ചന്ദ്രന്റെ സൂര്യപ്രകാശം ലഭിക്കുന്ന ഭാഗത്തുള്ള ‘ഐൻസ്റ്റീൻ ക്രേറ്റർ’ എന്ന കൂറ്റൻ ഗർത്തത്തിന് സമീപമായിരിക്കും ഈ റോക്കറ്റ് ഭാഗം പതിക്കുക. ഓസ്റ്റിനിലെ ടെക്സസ് സർവകലാശാലയിലെ ഗ്രാജുവേറ്റ് റിസർച്ച് അസിസ്റ്റന്റായ വില്യം ജോയും സഹപ്രവർത്തകരും ഫിസിക്സ് സിമുലേഷനുകൾ ഉപയോഗിച്ച് ഈ ആഘാതത്തെക്കുറിച്ച് പഠനം നടത്തി.
Fashion ⏭️


