NEWS
ഐഷിയെ അറസ്റ്റു ചെയ്യാൻ പൊലീസ്; വിഷയം രാജ്യസഭയിൽ ഉന്നയിച്ച് ബ്രിട്ടാസ്; ലോക്സഭയിൽ ബഹളം

ന്യൂഡൽഹി∙ ലോക്സഭയിൽ കേന്ദ്രസർക്കാർ നടപടികൾക്കെതിരെ പ്രതിപക്ഷ ബഹളം. 12 മണിവരെ സഭ നിർത്തിവച്ചു. ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അസാന്നിധ്യം പ്രതിപക്ഷം ഉന്നയിച്ചു. വിദ്യാഭ്യാസ മന്ത്രി പീഡകരുടെ സംരക്ഷകനാണെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമശത്തെ മന്ത്രി കിരൺ റിജിജു രൂക്ഷമായി വിമർശിച്ചു. രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ വിരുദ്ധമായ ഭാഷയാണെന്നും ആരോഗ്യകരമായ ചർച്ചയ്ക്ക് ഈ നിലപാട് ഭൂഷണമല്ലെന്നും റിജിജു പറഞ്ഞു. എസ്എഫ്ഐ ഡൽഹി സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റു ചെയ്യാനായി എകെജി ഭവനിൽ പൊലീസ് കയറിയ വിഷയം ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ ഉന്നയിച്ചു.
Fashion ⏭️


