NEWS

കളി പൊലീസിനോടോ! കടത്തുവഴി മാറ്റി മിടുക്കരാകാൻ ലഹരിസംഘം; അവിടെ വലയിട്ടു ‘പൊക്കി’ പൊലീസ്


കൊച്ചി ∙ ലഹരി കടത്താൻ വഴിമാറ്റിപ്പിടിച്ച് പൊലീസിനെ വെട്ടിക്കാൻ നോക്കിയ ഇതര സംസ്ഥാനക്കാരുടെ തന്ത്രം പാളി. പറവൂരിൽ 37 കിലോ കഞ്ചാവുമായി ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സാബൂജ് ഷെയ്ഖ് (19), രാജ ഷെയ്ഖ് (20) എന്നിവരാണ് പിടിയിലായത്. റൂറൽ ജില്ലാ ഡാൻസാഫ് ടീമും മുനമ്പം ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും പറവൂർ പൊലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് ഇരുവരും കുടുങ്ങിയത്.സാധാരണയായി ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി അവിടെനിന്ന് ബസിലോ ടാക്സിയിലോ ആണ് ഇവർ എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരി എത്തിച്ചിരുന്നത്. എന്നാൽ ആലുവയിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കിയതോടെ പൊലീസിന്റെ പിടിയിൽ പെടാതിരിക്കാൻ ഇരുവരും പുതിയ വഴി തിരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെ ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ പ്രതികൾ ഓൺലൈൻ ടാക്സി വിളിച്ച് പറവൂരിലേക്കു തിരിച്ചു. എന്നാൽ കുറച്ചുനാളുകളായി ഇവരെ നിരീക്ഷിച്ചിരുന്ന പൊലീസ് പിടികൂടുകയായിരുന്നു.


Fashion ⏭️

Back to top button