NEWS
കോഴിക്കോട് ദേശീയപാതയോരത്തെ ചെരിയുന്ന കെട്ടിടങ്ങൾ പുതുക്കിപ്പണിയാൻ തുടങ്ങി

പന്തീരാങ്കാവ്∙ ദേശീയപാതയിൽ യാത്രക്കാർക്ക് അപകടഭീഷണിയായി തുടരുന്ന കെട്ടിടങ്ങൾ പുതുക്കിപ്പണിയാൻ തുടങ്ങി. ദേശീയപാതയിലെ 3 കെട്ടിടങ്ങളിൽ സുരക്ഷാ ഭീഷണിയുണ്ടായ വാർത്ത മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു. രാമനാട്ടുകര –വെങ്ങളം ദേശീയപാതയിലെ പന്തീരാങ്കാവ് മാമ്പുഴപാലത്തിനു സമീപത്തെ ടോൾപ്ലാസയിലെ കെട്ടിടങ്ങളാണ് വിള്ളൽ വീണ് കൂടുതൽ ചരിഞ്ഞുകൊണ്ടിരുന്നത്.2025 ഡിസംബർ 8നായിരുന്നു ചെരിവിന്റെ ആദ്യ വാർത്തയും ചിത്രവും മനോരമ പ്രസിദ്ധീകരിച്ചത്. പിന്നീട് സ്ഥലത്തെ റോഡിനും വിള്ളലുണ്ടായി. ടോൾ പ്ലാസയിലെ ശുചിമുറി കെട്ടിടങ്ങൾ ഉൾപ്പെടെ 3 കെട്ടിടങ്ങളാണ് പ്ലാസയുടെ പ്രവൃത്തി തീർന്നതോടെ ചരിഞ്ഞുതുടങ്ങിയത്. യാത്രക്കാർക്ക് ഭീഷണിയായപ്പോൾ ചരിവു മറയ്ക്കാൻ 2026 ഫെബ്രുവരി 21നു മറവച്ചു. സ്ത്രീകൾക്കായുള്ള ശുചിമുറി കെട്ടിടമാണ് ഇപ്പോൾ പൊളിച്ചുപണിയുന്നത്. സ്ത്രീകൾക്കായി താൽക്കാലിക സൗകര്യം സമീപത്ത് ഒരുക്കിയിട്ടുണ്ട്. നിലവിൽ പുരുഷന്മാർ ഉപയോഗിക്കുന്ന കെട്ടിടവും ചരിഞ്ഞ നിലയിലാണ്.
Fashion ⏭️


