NEWS
ശബരിമല കോ ഓര്‍ഡിനേറ്റര്‍: എസ്.ശ്രീജിത്തിനു പകരം പി.വിജയനെ നിയമിച്ചു

തിരുവനന്തപുരം∙ ശബരിമല ചീഫ് പൊലീസ് കോ ഓര്‍ഡിനേറ്റര്‍ ആയി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി.വിജയനെ നിയോഗിച്ച് സര്‍ക്കാര്‍. എസ്.ശ്രീജിത്തിനു പകരമാണ് വിജയനു ചുമതല നല്‍കിയിരിക്കുന്നത്. ശ്രീജിത്ത് ജയില്‍ മേധാവിയായി നിയമിതനായതോടെയാണ് സര്‍ക്കാര്‍ നടപടി. ശബരിമല തീര്‍ഥാടനത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നുള്ള എല്ലാ കാര്യങ്ങളും പി.വിജയന് ഏകോപിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തീര്‍ഥാടനം കുറ്റമറ്റതാക്കാന്‍ ലക്ഷ്യമിട്ട് മാസങ്ങള്‍ക്കു മുന്‍പു തന്നെ നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് നിയമനം. 2024 ഒക്ടോബറില്‍ എം.ആര്.അജിത്കുമാറിനു പകരമാണ് ശ്രീജിത്തിനെ നിയോഗിച്ചത്. രണ്ടു വര്‍ഷത്തോളം ശ്രീജിത്തിനായിരുന്നു ചുമതല. 2011ല്‍ ശബരിമലയില്‍ സ്പെഷല്‍ ഓഫിസര്‍ ആയിരുന്ന പി.വിജയന് നടപ്പാക്കിയ പുണ്യം പൂങ്കാവനം ശുചീകരണ പദ്ധതി ഏറെ ചര്‍ച്ചയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരെ പ്രശംസ പിടിച്ചുപറ്റിയ പദ്ധതിയായിരുന്നു അത്.
Source link


