NEWS
‘മണ്ണിടിച്ചിലുണ്ടായത് തുരങ്കനിർമാണ സ്ഥലത്തിന് 200 മീറ്റർ അകലെ; മണ്ണ് ശേഖരിച്ചത് സുരക്ഷിതമായി’: കൊങ്കൺ റെയിൽവേ

കൽപറ്റ ∙ വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ഉണ്ടായത് തുരങ്കനിർമാണ സ്ഥലത്തിന് 200 മീറ്റർ അകലെയാണെന്ന് തുരങ്ക നിർമാണത്തിന്റെ കരാർ ലഭിച്ച കൊങ്കൺ റെയിൽവേ കോർപറേഷൻ. തുരങ്ക നിർമാണത്തിനായി ലഭിച്ച അംഗീകൃത രൂപകൽപനയും രേഖകളും അനുസരിച്ച് നിർമാണ മേഖലയുടെ ചരിവ് സംരക്ഷിച്ച ഭാഗത്തല്ല ജൂലൈ 7ന് മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് കൊങ്കൺ റെയിൽവേ പുറത്തിറക്കിയ വിശദീകരണത്തിൽ പറയുന്നത്.തുരങ്കമുഖത്തിന്റെ മേൽഭാഗത്തിനും 100 മീറ്ററിലധികം ഉയരത്തിൽ നിന്നാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഈ ഉയരവ്യത്യാസം സംരക്ഷണ ചരിവിന്റെ താഴ്ഭാഗങ്ങളിൽ വലിയ സമ്മർദം ചെലുത്തിയതോടെ സമീപത്തെ മരങ്ങൾ ഉൾപ്പെടെ ഒന്നിച്ച് വേരോടെ ഇളകി മണ്ണ് ഒലിച്ചുപോവുകയായിരുന്നു എന്നാണ് കൊങ്കൺ റെയിൽവേയുടെ വാദം. സൈറ്റിൽ മണ്ണും മറ്റ് അവശിഷ്ടങ്ങളും സുരക്ഷിതമായാണ് ശേഖരിച്ചിരുന്നത്. എന്നാൽ ‘അപ്രതീക്ഷിതമായും അതിവേഗത്തിലും’ എത്തിയ മണ്ണിടിച്ചിലിൽ അവിടെ ഉണ്ടായിരുന്നവരും കുടുങ്ങിപ്പോയി എന്നാണ് വിശദീകരണം.
Source link


