NEWS
തൃണമൂൽ വിമത എംപിമാരെ യോഗത്തിന് വിളിച്ചു; സർവകക്ഷി യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം

ന്യൂഡൽഹി ∙ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായുള്ള സർവകക്ഷി യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. തൃണമൂൽ വിമത എംപിമാരെ യോഗത്തിലേക്ക് വിളിച്ചതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. പ്രതീകാത്മക ബഹിഷ്കരണം നടത്തിയ ശേഷം പ്രതിപക്ഷം യോഗത്തിലേക്ക് തിരിച്ചെത്തി. മമത ബാനർജിയുടെ പാർട്ടിയിലെ 20 ഓളം വിമത സഭാംഗങ്ങൾ ഉൾപ്പെട്ട നാഷനലിസ്റ്റ് സിറ്റിസൻസ് പാർട്ടി ഓഫ് ഇന്ത്യയിൽ (എൻസിപിഐ) എങ്ങനെ സർവകക്ഷി യോഗത്തിന്റെ ഭാഗമാകുമെന്ന് പ്രതിപക്ഷം ചോദിച്ചു. പാർലമെന്റിലെ വെബ്സൈറ്റിൽ പേരുപോലുമില്ലാത്ത പാർട്ടിയെ യോഗത്തിലേക്ക് ക്ഷണിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. വെബ്‌സൈറ്റിൽ ഇപ്പോഴും ഈ എംപിമാരെ തൃണമൂൽ അംഗങ്ങളായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.നാളെ പാർലമെന്റിൽ വർഷകാലസമ്മേളനം ആരംഭിക്കുമ്പോൾ നരേന്ദ്ര മോദി സർക്കാരിനെയും ബിജെപിയെയും നിർത്തിപ്പൊരിക്കാവുന്ന ഒട്ടേറെ വിഷയങ്ങളാണു പ്രതിപക്ഷത്തിന്റെ കയ്യിലുള്ളത്. അതേസമയം, കൂറുമാറിയവരുടെയും പുതിയ രാജ്യസഭാംഗങ്ങളുടെയും പിന്തുണയോടെ അംഗബലം കൂട്ടിയതാണ് എൻഡിഎയുടെ കരുത്ത്. തൃണമൂലിലെ വിമതരും ഉദ്ധവ് വിഭാഗം ശിവസേനയിലെയും ആംആദ്മി പാർട്ടിയിലെയും ഒരുവിഭാഗം എംപിമാരും എൻഡിഎ പക്ഷത്താണ്.
Fashion ⏭️


