NEWS

ലോകകപ്പ് ഫൈനൽ: എല്ലാ പരീക്ഷകളും മാറ്റി കേരള സർവകലാശാല, പഠനവിഭാഗത്തിന് അവധി


തിരുവനന്തപുരം ∙ ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച കേരള സർവകലാശാലയിലെ പഠനവിഭാഗത്തിന് അവധിയായിരിക്കുമെന്ന് റജിസ്ട്രാർ അറിയിച്ചു. വൈസ് ചാൻസലറുടെ നിർദേശപ്രകാരം, കേരള സർവകലാശാല ജൂലൈ 20 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. സർവകലാശാലയിലെ ഓഫിസ് പ്രവർത്തനങ്ങൾ പതിവുപോലെ തുടരും. എല്ലാ ഓഫിസ് ജീവനക്കാരും ജോലിക്ക് ഹാജരാകണമെന്നും റജിസ്ട്രാർ അറിയിച്ചു.സാങ്കേതിക സർവകലാശാല നാളത്തെ പരീക്ഷകൾ പുനഃക്രമീകരിച്ചു. രാവിലെ നടത്തേണ്ട പരീക്ഷകൾ ഉച്ചയ്ക്ക് ശേഷം 1.30ന് നടക്കും. ഉച്ചയ്ക്ക് ശേഷം നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.


Fashion ⏭️

Back to top button