ഇനി ആരുടെയും അനുമതിക്കായി കാത്തിരിക്കേണ്ട, ഭയപ്പെടേണ്ട, ഞാൻ എന്റെ ജീവിതത്തെ തിരഞ്ഞെടുത്തെന്ന് അനുപമ പരമേശ്വരൻ

അനുപമ പരമേശ്വരൻ Image Credit : instagram
ഒരുകാലത്ത് എന്റേതാണെന്ന് പോലും മറന്നുപോയ ജീവിതത്തെ വീണ്ടും ഹൃദയം നീറഞ്ഞ് സ്നേഹിക്കാൻ തുടങ്ങിയെന്ന് വ്യക്തമാക്കി നടി അനുപമ പരനേശ്വരൻ, ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സോഷ്യൽ മീഡിയയിലേക്കുള്ള അനുപമയുടെ തിരിച്ചുവരവ്. , ജീവിതത്തിലെ അടഞ്ഞുപോയ വഴികളെ വിട്ടയച്ചാലേ യഥാർത്ഥ സമാധാനം കണ്ടെത്താനാകൂവെന്നും ഇന്ന് ആ സമാധാനം തന്നെ തേടിയെത്തിയെന്നും അനുപമ കുറിച്ചു. ഇന്ന് മുതൽ ഞാൻ എന്റെ ശബ്ദത്തെയാണ് തിരഞ്ഞെടുക്കുന്നത്. . ഞാൻ എന്റെ ജീവിതത്തെയാണ് തിരഞ്ഞെടുക്കുന്നതെന്നും താരം പറയുന്നു. ഇനി ആരുടെയും അനുമതി വേണ്ട. ഇനി ഭയമില്ല. ഞാൻ മാത്രം… എന്റെ യഥാർത്ഥ സ്വത്വത്തിലേക്കുള്ള വഴി വീണ്ടും കണ്ടെത്തുകയാണ്. ഒരുകാലത്ത് എന്റേതാണെന്ന് പോലും മറന്നുപോയ ജീവിതത്തെ വീണ്ടും ഹൃദയം നിറഞ്ഞ് സ്നേഹിക്കുകയാണെന്നും ചിത്രങ്ങൾക്കൊപ്പം അനുപമ കുറിച്ചു.
അനുപമയുടെ കുറിപ്പിൽ നിന്ന്
ചിലപ്പോൾ, ജീവിതത്തിലെ അടഞ്ഞുപോയ വഴികളെ വിട്ടയച്ചാലേ യഥാർത്ഥ സമാധാനം കണ്ടെത്താനാകൂ.
ഇന്ന് ആ സമാധാനം എന്നെ തേടിയെത്തി.
ഇന്ന് മുതൽ ഞാൻ എന്റെ ശബ്ദത്തെയാണ് തിരഞ്ഞെടുക്കുന്നത്.
ഞാൻ എന്റെ ജീവിതത്തെയാണ് തിരഞ്ഞെടുക്കുന്നത്.
ഇനി ആരുടെയും അനുമതി വേണ്ട.
ഇനി ഭയമില്ല.
ഞാൻ മാത്രം… എന്റെ യഥാർത്ഥ സ്വത്വത്തിലേക്കുള്ള വഴി വീണ്ടും കണ്ടെത്തുകയാണ്. ഒരുകാലത്ത് എന്റേതാണെന്ന് പോലും മറന്നുപോയ ജീവിതത്തെ വീണ്ടും ഹൃദയം നിറഞ്ഞ് സ്നേഹിക്കുകയാണ്.
വളരെ നാളുകളായി പറയണമെന്ന് ആഗ്രഹിച്ച ഒരു കാര്യമുണ്ട്…
വളരെക്കാലം പറയാൻ പോലും എനിക്ക് അനുവാദമില്ലാതിരുന്ന ഒരു കാര്യം…
എനിക്ക് നിങ്ങളെയെല്ലാവരെയും അതിയായ സ്നേഹമാണ്.
എന്നോടൊപ്പം ഉറച്ചുനിന്നതിനും, എന്നിൽ വിശ്വാസം പുലർത്തിയതിനും, എന്റെ ജീവിതം ഇത്രയും സ്നേഹത്തോടെ നിറച്ചതിനും ഹൃദയത്തിൽ നിന്നുള്ള നന്ദി. മുമ്പ് അത്രയൊന്നും പറയാൻ കഴിഞ്ഞിട്ടില്ലെങ്കിൽ പോലും, നിങ്ങളുടെ ഓരോ സന്ദേശവും, ഓരോ പ്രാർത്ഥനയും, ഓരോ കരുതലും എനിക്ക് ഏറ്റവും ആവശ്യമായിരുന്ന നിമിഷങ്ങളിൽ എന്നെ സ്പർശിച്ചിരുന്നുവെന്ന് അറിയണം.
എന്നെ വീണ്ടും എന്റേതായ വഴിയിലേക്ക് കൈപിടിച്ചുനടത്തിയ പ്രപഞ്ചത്തിനും നന്ദി.
ഇനി രോഗശാന്തിയിലേക്കുള്ള യാത്രയ്ക്ക്…
ഇനി സ്വാതന്ത്ര്യത്തിനായി…
ഇനി എന്നെത്തന്നെ തിരഞ്ഞെടുക്കുന്നതിനായി…
അവസാനം, പൂർണമായും, ഒരു മാപ്പുപറച്ചിലും ഇല്ലാതെ, എന്റേതായ ജീവിതം ജീവിക്കാൻ.
Business ⏭️


