HEALTH

ദിവസവും ഒരുപിടി തുളസി കഴിക്കാം, പിന്നെ പത്തിലക്കറിയും പഞ്ചകോലവും; കർക്കിടകത്തിന്റെ ആരോഗ്യക്കൂട്ട്


കർക്കിടകം ആരോഗ്യം വീണ്ടെടുക്കാനുള്ള കാലമാണ്. പത്തില കറി കഴിക്കുക എന്നത് കർക്കിടകത്തിന്റെ ഒരു പ്രത്യേക ആഹാരവിധിയാണ്. താള്, തകര, തഴുതാമ, പയറ്, ചീര, മത്തൻ, കുമ്പളം, ചേന, ചേനി, തൂവ എന്നിവയുടെ ഇലകൾ ഉപയോഗിച്ചാണ് ഇലക്കറി ഉണ്ടാക്കാറുള്ളത്. ഗോതമ്പ്, ചെറുപയർ, മുതിര, ഇലക്കറികൾ, പാവയ്ക്ക, കുമ്പളങ്ങ, വെളുത്തുള്ളി, പയറ് വർഗ്ഗങ്ങൾ, ആട്ടിൻ മാംസം എന്നിവ ഇക്കാലത്ത് ഉപയോഗിക്കുന്നതും നല്ലതാണ്.പഞ്ചകോല ചൂർണം(തിപ്പലി, കാട്ടു തിപ്പലി വേര്, കാട്ട് മുളകിന് വേര്, കൊടുവേലി കിഴങ്ങ്, ചുക്ക് എന്നിവ ചേർന്ന ഒരു ഔഷധചൂർണമാണ് പഞ്ചകോലം). ഈ ചൂർണം മോരിലിട്ട് തിളപ്പിച്ചാറിയ ശേഷം കുടിക്കുന്നത് വിശപ്പ് വർധിപ്പിക്കാനും കഴിച്ച ആഹാരം യഥാവിധി ദഹിക്കാനും ശരീരത്തിന് മികച്ച രോഗപ്രതിരോധശക്തിയുണ്ടാകാനും ഗുണം ചെയ്യും.എന്നും ഒരുപിടി തുളസിയില ചവച്ചു തിന്നുന്നത് പ്രതിരോധശക്തി വർധിപ്പിക്കാൻ നല്ലതാണെന്ന് ആയുർവേദം നിർദേശിക്കുന്നു. ചുക്കും തുളസിയുമിട്ട് തിളപ്പിച്ച വെള്ളം ആറിയശേഷം കുടിക്കുന്നത് മഴക്കാലത്ത് ഉണ്ടാക്കുന്ന കഫത്തിന്റെ ഉപദ്രവത്തെ ഇല്ലാതാക്കും. പനിക്ക് അമൃതാരിഷ്ടം, സുദർശനാസവം, വെട്ടുമാറാൻ ഗുളിക, ഗോരോചനദി ഗുളിക, ഇന്ദുകാന്തം കഷായം എന്നിവ വൈദ്യനിർദേശ പ്രകാരം ഉപയോഗിക്കാം.കൂടുതൽ തണുപ്പുള്ള വെള്ളം, ആഹാരം എന്നിവയുടെ ഉപയോഗം ആരോഗ്യത്തിന് ഗുണകരമാവില്ല. അമിതമായ പകലുറക്കം കഫം വർധിക്കാൻ ഇടയാക്കും. ശ്വാസകോശ രോഗങ്ങൾ, തലവേദന, മൂക്കിൽ പഴുപ്പ് എന്നീ രോഗങ്ങൾ തണുത്ത കാലാവസ്ഥയും പകലുറക്കവും കൂടി ആകുമ്പോൾ വർധിക്കുന്നതാണ്. തണുത്ത കാറ്റ് ശക്തിയായി തലയിൽ ഏൽക്കുന്നത് നിരവധി ശിരോരോഗങ്ങൾക്ക് ഇടയാക്കും. യാത്ര ചെയ്യുമ്പോഴും മറ്റും തലയ്ക്ക് ശക്തിയായി തണുത്ത കാറ്റടിക്കാതെ ശ്രദ്ധിക്കുക.വേദനയും കടച്ചിലും തൊലിക്കുള്ള രൂക്ഷതയും ഇല്ലാതാക്കാൻ ശരീരത്തിന് യോജിച്ച മരുന്നുകളിട്ട് സംസ്‌കരിച്ച തൈലങ്ങളുടെ ഉപയോഗം അഥവാ എണ്ണ തേപ്പ്, തടവൽ എന്നിവ ചെയ്യാം. കുളിക്കുന്നതിന് ചെറുചൂടുവെള്ളം, മെഴുക്ക് കളയാൻ ചെറുപയർപ്പൊടി, കടലപ്പൊടി, വാകപ്പൊടി എന്നിവ ഉപയോഗിക്കാം.അസ്വസ്ഥതകൾ മറികടക്കാം


Cinema ⏭️

Back to top button