NEWS

ലോകകപ്പ് ഫൈനൽ ; കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു

കേരള സർവകലാശാല ,​ വേൾഡ് കപ്പ്

തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ മത്സരം പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്നതിനാൽ സംസ്ഥാനത്ത് നാളെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി നൽകുന്നത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും സർക്കാർ അറിയിച്ചിരുന്നു.

ഇന്ന് രാത്രി 12.30നാണ് അർ‌ജന്റീനയും സ്‌പെയ്‌നും തമ്മിലുള്ള ലോകകപ്പ് ഫൈനൽ മത്സരം ആരംഭിക്കുക. നിശ്ചിത സമയത്ത് മത്സരം അവസാനിച്ചാൽ തന്നെ തിങ്കൾ പുലർച്ചെ 2.30 കഴിയും. സമ്മാനദാന ചടങ്ങ് കഴിയുമ്പോൾ പുലർച്ചെ മൂന്നാകും. എന്നാൽ എക്സ്ട്രാ ടൈമിലേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും ഫൈനൽ നീണ്ടാൽ പുലർച്ചെയാകും മത്സരം അവസാനിക്കാൻ. ഈ സാഹചര്യം കണക്കിലെടുത്താണ് അവധി. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനും ഇതുസംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

English Summary

Kerala University has postponed examinations scheduled for tomorrow, aligning with the state government’s declared holiday for all educational institutions. This decision was made in light of the World Cup final match. Authorities confirmed that revised dates for the postponed exams will be communicated subsequently.

Read News ⏭️

Back to top button