CINEMA

കടുത്ത മത്സരം നേരിട്ട് മമ്മൂട്ടി

ന്യൂഡൽഹി: മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് കടുത്ത മത്സരമാണ് നടന്നത്. മലയാളത്തിൽ നിന്നുള്ളവർ മമ്മൂട്ടിയോട് മത്സരത്തിനുണ്ടായിരുന്നില്ല. ചന്തു ചാമ്പ്യനിലെ അഭിനയത്തിന് കാർത്തിക് ആര്യൻ, സ്വാതന്ത്ര്യ വീർ സവർക്കർ സിനിമയിലെ രൺദീപ് ഹൂഡ, മഹാരാജ എന്ന തമിഴ് സിനിമയിലെ വിജയ് സേതുപതി എന്നിവ‌‌ർ അവസാനനിമിഷം വരെ കടുത്ത മത്സരം കാഴ്ചവച്ചു. ഒടുവിൽ മമ്മൂട്ടിക്കും കാർത്തിക് ആര്യനും പുരസ്‌കാരം നൽകാൻ തീരുമാനിക്കുകയായിരുന്നു.

മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ആർട്ടിക്കിൾ 370മായി മലയാള ചിത്രം കിഷ്‌കിന്ദാകാണ്ഡം അവസാന റൗണ്ട് വരെ മത്സരിച്ചു. മഞ്ഞുമ്മൽ ബോയ്സും മത്സരത്തിലുണ്ടായിരുന്നു. ബിനോദിനി – ഏക്തി നാടിർ ഉപാഖ്യാൻ സിനിമയിലെ ഗാനങ്ങളുമായി ശ്രേയ ഘോഷൽ മത്സരിച്ചെങ്കിലും വൈക്കം വിജയലക്ഷ്‌മിയിലേക്ക് എത്തുകയായിരുന്നു.


Business ⏭️

Back to top button