NEWS
ഓപ്പറേഷൻ തൂഫാൻ: രാസലഹരിയുമായി 2 യുവാക്കളെ പിടികൂടി

കാക്കനാട് ∙ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ തൃക്കാക്കരയിൽ രാസലഹരിയുമായി രണ്ടു യുവാക്കൾ പിടിയിലായി. പടമുകൾ – പാലച്ചുവട് റോഡിൽ നിന്ന് 11.510 ഗ്രാം രാസ ലഹരിയുമായി തൃക്കാക്കര വിദ്യാനഗർ എട്ടുകാലിൽ ഉനൈസ് (34), നിലംപതിഞ്ഞിമുകൾ കാളങ്ങാട് റോഡിൽ നിന്ന് 4.650 ഗ്രാം രാസലഹരിയുമായി ഒറ്റപ്പാലം പുണ്ടിയിൽ പുളിക്കലത്ത് സഇൗദ് സാബിഖ് (27) എന്നിവരാണ് പിടിയിലായത്. നാർക്കോട്ടിക് വിഭാഗം അസി. കമ്മീഷണർ ടി.ഡി.സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
Fashion ⏭️


