NEWS
സമ്പാദ്യത്തിൽ നിന്ന് നിക്ഷേപശീലത്തിലേക്ക് ഇന്ത്യൻ കുടുംബങ്ങൾ; ജനകീയമാക്കി എൻഎസ്ഇ

സമ്പാദിക്കുക, സംരക്ഷിക്കുക, സുരക്ഷിതമായി സൂക്ഷിക്കുക. പതിറ്റാണ്ടുകളായി ഇന്ത്യൻ കുടുംബങ്ങളുടെ സാമ്പത്തിക സമീപനം ഇതായിരുന്നു — ബാങ്ക് നിക്ഷേപങ്ങൾ, സ്വർണം, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ് എന്നിങ്ങനെ ലളിതമായിരുന്നു കുടുംബങ്ങളുടെ പ്രധാന സമ്പാദ്യ മാർഗങ്ങൾ. ഓഹരി വിപണി സാമ്പത്തികമായി പരിചയസമ്പന്നരും ശക്തരുമായ നിക്ഷേപകരുടെ മേഖലയായാണ് പൊതുവേ കണക്കാക്കപ്പെട്ടിരുന്നത്.എന്നാൽ ഈ ചിത്രം അതിവേഗം മാറുകയാണ്. സമ്പാദ്യാധിഷ്ഠിത സമ്പദ്വ്യവസ്ഥയിൽ നിന്ന് നിക്ഷേപാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ മാറ്റം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പരിവർത്തനങ്ങളിലൊന്നാണ്. ഈ മാറ്റത്തിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (എൻഎസ്ഇ) വഹിച്ച പങ്ക് ഏറെ ശ്രദ്ധേയം.2026 മെയ് വരെയുള്ള മൂന്ന് മാസത്തെ റോളിങ് അടിസ്ഥാനത്തിൽ, ഇന്ത്യയുടെ ഇക്വിറ്റി കാഷ് മാർക്കറ്റിൽ എൻഎസ്ഇയുടെ വിഹിതം 93.1 ശതമാനവും ഇക്വിറ്റി ഫ്യൂച്ചേഴ്സിൽ 99.7 ശതമാനവുമായിരുന്നു. ഫോറിൻ എക്സ്ചേഞ്ച് ഫ്യൂച്ചേഴ്സിൽ എൻഎസ്ഇയുടെ വിഹിതം 100 ശതമാനമാണ്. എന്നാൽ സാങ്കേതികവിദ്യ മാത്രം നിക്ഷേപകരെ സൃഷ്ടിക്കുന്നില്ല. സാമ്പത്തിക സാക്ഷരതയും നിക്ഷേപക വിദ്യാഭ്യാസവും അത്ര തന്നെ പ്രധാനമാണ്.
Fashion ⏭️


