NEWS
‘മകനുവേണ്ടി ഒരമ്മയുടെ അപേക്ഷ’; ആശീർവാദിന് നടക്കാൻ വേണം 28 കോടി! ദുബായ് രാജാവിന്റെ കനിവുതേടി മലയാളികുടുംബം, പ്രാർഥനയോടെ നാട്

“യുഎഇ ഭരണാധികാരിയും ദുബായ് രാജാവുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സാറിനോടുള്ള, മകനുവേണ്ടിയുള്ള ഒരമ്മയുടെ അപേക്ഷയാണിത്…” ഡുഷേൻ മസ്കുലർ ഡിസ്ട്രോഫി (DMD) എന്ന അപൂർവ ജനിതകരോഗം ബാധിച്ച അഞ്ചുവയസ്സുകാരൻ ആശീർവാദിന്‍റെ ചികിത്സയ്ക്കായി സഹായം തേടി ധന്യ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ തുടങ്ങുന്നത് ഈ വാക്കുകളോടെയാണ്. വിഡിയോ ചെയ്യുമ്പോൾ ധന്യയുടെ മനസ്സിൽ മറ്റൊന്നുമുണ്ടായിരുന്നില്ല, എങ്ങനെയെങ്കിലും മകന് ചികിത്സ ലഭിക്കണം. അത്രമാത്രം.സാധാരണ കുടുംബത്തിൽനിന്നുള്ള ധന്യയ്ക്കും ക്ഷേത്ര പൂജാരിയായ ഭർത്താവ് പ്രശാന്തിനും സ്വപ്നം കാണാൻ പോലും കഴിയാത്തത്ര വലിയ തുകയാണ് മകന്‍റെ ചികിത്സയ്ക്കായി ആവശ്യമുള്ളത്. എങ്കിലും മകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പ്രതീക്ഷയിൽ, സാധ്യമാകുന്ന വഴികളെല്ലാം തേടുകയാണ് ഈ മാതാപിതാക്കൾ. കോഴിക്കോട് ബാലുശേരി നന്മണ്ട സ്വദേശികളാണ് ധന്യയും പ്രശാന്തും. 2021 നവംബർ 26നാണ് മകൻ ആശീർവാദ് ജനിച്ചത്.തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനാഫലങ്ങളും ലക്ഷണങ്ങളും വിലയിരുത്തിയ ഡോക്ടർമാർ ജനിതക പരിശോധന നിർദേശിച്ചു. പരിശോധനയ്ക്കൊടുവിലാണ് ആശീർവാദിന് ഡുഷേൻ മസ്കുലർ ഡിസ്ട്രോഫി (Duchenne Muscular Dystrophy–DMD) ആണെന്ന് സ്ഥിരീകരിച്ചത്. ഡിഎംഡിയില്‍ തന്നെ എക്സോണ്‍ 45 ഡെലീഷന്‍ ആണ് രോഗാവസ്ഥ. 5000 ആണ്‍കുട്ടികളില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂർവ രോഗം.
Fashion ⏭️




