NEWS

അന്ന് പ്രതിയായി ഓട്ടപ്പാച്ചിൽ, ഇന്ന് മന്ത്രിയായി വിഐപി യാത്ര; ഒളിവിൽ കഴിഞ്ഞതിന്റെ ഓർമകളുമായി മന്ത്രി സണ്ണി ജോസഫ്


മൂലമറ്റം ∙ തൊടുപുഴ ന്യൂമാൻ കോളജ് പൂർവവിദ്യാർഥിയായ സണ്ണി ജോസഫ് അരനൂറ്റാണ്ടിനുശേഷം വൈദ്യുതി മന്ത്രിയായി മൂലമറ്റത്ത് എത്തിയപ്പോൾ പങ്കുവച്ചത് 1972ൽ കേസിൽപെട്ട് കെഎസ്ഇബി ക്വാർട്ടേഴ്സിൽ ഒളിവിൽ കഴിഞ്ഞ ഓർമകൾ. മൂലമറ്റം പവർ ഹൗസിലും ഇടുക്കി ഡാമിലും സന്ദർശനം നടത്താനെത്തിയതായിരുന്നു മന്ത്രി.1972ൽ ന്യൂമാനിൽ പഠിക്കുമ്പോൾ ഹാജർ ബുക്ക് കത്തിച്ചുകളഞ്ഞ കേസിൽ സണ്ണി ജോസഫ് കുടുങ്ങുകയായിരുന്നു. കേസിൽ നിരപരാധിയായിരുന്നെങ്കിലും പൊലീസ് ജീപ്പിനു മുന്നിലൂടെ പോയ സണ്ണിയെ പൊലീസ് പിടികൂടി കേസെടുത്തു. പിന്നീട് ഇത് ക്രിമിനൽ കേസായി. ഒളിവിൽ പോവുകയല്ലാതെ മറ്റു മാർഗമില്ലെന്നു കണ്ട സണ്ണിയും സുഹൃത്ത് വിജയകുമാർ പി.നായരും ഒളിവിൽപ്പോയി.


Fashion ⏭️

Back to top button