NEWS

പേരാമ്പ്രയിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു; പരിക്കേറ്റ മകൾ ചികിത്സയിൽ

അപകടത്തിൽ തകർന്ന സ്‌കൂട്ടർ, രാഘവൻ

കോഴിക്കോട്: ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം. കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിലാണ് സംഭവം. വള എടക്കോത്ത് മീത്തൽ രാഘവൻ (51) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ ആയിരുന്നു അപകടം.

രഘവന്റെ ഒപ്പമുണ്ടായിരുന്ന മകൾ അനാമിക നിസാരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി. പേരാമ്പ്ര ഗ്രാൻഡ് ഹൗസിൽ ജോലി ചെയ്യുന്ന അനാമികയെ വീട്ടിലേക്ക് കൂട്ടിവരുമ്പോഴായിരുന്നു അപകടം. ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം പൊലീസ് പിടികൂടി.

English Summary

A 51-year-old scooter rider, Raghavan from Valayadakkoth Meethal, died after a goods auto hit his scooter at Eravattur in Perambra, Kozhikode, on Friday night. His daughter Anamika, who was riding with him, suffered minor injuries. The goods auto fled the scene but was later traced and taken into police custody.
RELATED TOPICS: KOZHIKODE ACCIDENT, GOODS AUTO ACCIDENT, SCOOTER RIDER DEATH, PERAMBRA ACCIDENT, KOZHIKODE ROAD ACCIDENT

Read News ⏭️

Back to top button